Advertisement

‘നാഥനില്ലാ കളരിയല്ലേ സുജിത്തിന്റെ യൂത്ത് കോണ്‍ഗ്രസ്; ഒന്നില്ലേ പിരിച്ചു വിടുക, അല്ലേ ഉടനെ പ്രഖ്യാപിക്കുക’; വിമര്‍ശനവുമായി ജഷീര്‍ പള്ളിവയല്‍

2 hours ago
Google News 1 minute Read
kunnamkulam

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കാത്തതില്‍ പരസ്യ പ്രതിഷേധവുമായി സംസ്ഥാന ജനറല്‍ സെക്രട്ടറി ജഷീര്‍ പള്ളിവയല്‍. ഒന്നുകില്‍ അധ്യക്ഷനെ പ്രഖ്യാപിക്കണം, ഇല്ലെങ്കില്‍ സംഘടന പിരിച്ചുവിടണമെന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.

നാഥനില്ലാ കളരിയല്ലേ നമ്മുടെ സുജിത്തിന്റെ യൂത്ത് കോണ്‍ഗ്രസ്. ഒന്നില്ലേ പിരിച്ചു വിടുക, അല്ലേ ഉടനെ പ്രഖ്യാപിക്കുക – എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ വിമര്‍ശിച്ചാണ് ജഷീര്‍ പള്ളിവയലിന്റെ കുറിപ്പ്.

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് സ്റ്റേഷനിലെത്തിച്ച് മര്‍ദ്ദനത്തിന് വിധേയനാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി എസിനെ പൊലീസ് മര്‍ദ്ദിച്ചതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. 2023 ഏപ്രില്‍ അഞ്ചിനായിരുന്നു സംഭവം നടന്നത്. എസ്ഐ നുഹ്‌മാന്‍, സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവരാണ് സുജിത്തിനെ ക്രൂരമായി മര്‍ദിച്ചത്.

വഴിയരികില്‍ നിന്ന് സുഹൃത്തുക്കളെ അകാരണമായി പോലീസ് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് സുജിത്തിനെ സ്റ്റേഷനില്‍ എത്തിച്ച് മര്‍ദിച്ചത്. സുജിത്തിനെതിരെ അന്ന് വ്യാജ എഫ്‌ഐആറും പൊലീസ് ഇട്ടിരുന്നു. എന്നാല്‍ കോടതിയില്‍ സുജിത്ത് നിരപരാധി എന്ന് തെളിയുകയായിരുന്നു. ക്രൂരമര്‍ദ്ദനത്തില്‍ സ്റ്റേഷനിലെ നാല് പോലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. പൊലീസ് പൂഴ്ത്തിവെച്ച സിസിടിവി ദൃശ്യങ്ങള്‍ നിയമ പോരാട്ടത്തിനൊടുവിലാണ് പുറത്തുവിട്ടത്.

Story Highlights : Jasheer Pallivayal facebook post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here