ആ കുറിപ്പ് വി.എസ് കൈമാറിയത്!!

സത്യപ്രതിജ്ഞാ ചടങ്ങിനിടെ കുറിപ്പ് കൈമാറിയത് വി.എസ് അച്യുതാനന്ദനാണെന്ന് സീതാറാം യച്ചൂരി. പേഴ്സണല്‍ സ്റ്റാഫ് നല്‍കിയ കുറിപ്പ് ചടങ്ങിനിടെ തനിക്ക് കൈമാറുകയായിരുന്നുവെന്നും യെച്ചൂരി പറഞ്ഞു. ക്യാബിനറ്റ് പദവിയോടെ ഉപദേഷ്ടാവ് ആക്കണമെന്നായിരുന്നു കുറിപ്പിലെ ഉള്ളടക്കം. എന്നാല്‍ ഇത് വി.എസിന് നല്‍കാനുള്ള പദവി എന്ന നിലയ്ക്കാണ് സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയായത്. ഈ പശ്ചാത്തലത്തിലാണ് യെച്ചൂരിയുടെ വെളിപ്പെടുത്തല്‍. വി.എസിന്റെ മകന്‍ അരുണ്‍കുമാറാണ് കുറിപ്പെഴുതിയതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

vs_27

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top