‘ഉറക്കം ഉണർന്ന’ ലുക്കിൽ നിന്നും ‘ഞാൻ എപ്പോഴേ റെഡി’ എന്ന ലുക്കിലേക്ക് മാറാൻ വെറും 4 സ്റ്റെപ്പ് !!

രാവിലെ ഉറങ്ങി എഴുനേറ്റ ഉടൻ നിങ്ങൾ കണ്ണാടി നോക്കുമ്പോൾ കാണുന്നത്
വീർത്ത് കെട്ടിയ മുഖവും, തൂങ്ങിയ കണ്ണുകളും, വരണ്ട് ഉണങ്ങിയ ചുണ്ടുകളുമാണ്. ഇത് കാണുമ്പോൾ തന്നെ നിങ്ങളുടെ ആത്മവിശ്വാസം മുഴുവൻ നഷ്ടപ്പെടും. നിങ്ങളുടെ മുഖം വീണ്ടും ജീവസ്സുറ്റതാക്കാൻ വെറും അഞ്ച് മിനിറ്റ് മതി. ഇപ്പോൾ ഉറക്കം ഉണർന്ന ലുക്കിൽ നിന്നും ‘ ഞാൻ എപ്പൊഴേ’ റെഡി ലുക്കിലേക്ക് മാറാം ഈ പൊടിക്കൈകളിലൂടെ.

ഐസിൽ നിന്നും തുടങ്ങാം !!

ice

കുറച്ച ഐസ് എടുക്കുക. ഇത് ഒരു മിനുസ്സമുള്ള മസ്ലിൻ തുണിയിൽ പൊതിയുക. ഇത് പതിയെ മുഖത്ത് ഉരസുക. അയഞ്ഞ് തൂങ്ങിയ ചർമത്തെ ടൈറ്റാക്കാൻ ഇത് സഹായിക്കും. ഐസിന് പകരം, റോസ് വാട്ടർ കലർന്ന ഐസ് വെള്ളത്തിൽ മുഖം മുക്കുകയും ചെയ്യാം.

കുളിക്കാൻ സമയമില്ലെ ?? എന്നാൽ ഇതൊന്നു പരീക്ഷിക്കൂ …. !!

Do-the-Bang-wash

കുളിക്കാതിരുന്നാൽ മുടി പരസ്പരം ഒട്ടിപ്പിടിച്ചിരിക്കും. എന്നാൽ കുളിക്കാനുള്ള സമയവുമില്ല. ഇങ്ങനെയുള്ള സന്ദർഭത്തിൽ അഴിച്ചിട്ടാൽ ഉണ്ടാവുന്ന അഭംഗി മൂലം മുടി കെട്ടിവെക്കലാണ് പലരുടേയും പതിവ്. എന്നാൽ മുടി അഴിച്ചിടാൻ ഇഷ്ടമുള്ളവർക്കായി ഒരു വിദ്യയുണ്ട്. നിങ്ങളുടെ ‘ബാങ്‌സ്’ അഥവാ മുമ്പിൽ വെട്ടിയിട്ട മുടികൾ ഒഴികെ ബാക്കി മുടികൾ മൊത്തം കെട്ടിവെക്കുക. ശേഷം വെട്ടിയിട്ട മുടികൾ മാത്രം കഴുകുക. ഇവ പിന്നീട് ഉണക്കുകയോ ബ്ലോ ഡ്രൈ ചെയ്യുകയോ ചെയ്യാം. ഇപ്പോൾ നിങ്ങളെ കണ്ടാൽ ആരും പറയില്ല കുളിച്ചിട്ടില്ലെന്ന് !!

ഉപയോഗിക്കാം ടൂ-ഇൻ- വൺ പ്രൊഡക്ടസ്

cream

കുളികഴിഞ്ഞ് മോയിസ്ചറൈസർ തേക്കുന്നത് ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണ്. എന്നാൽ സമയം ലാഭിക്കാൻ കുളിക്കുമ്പോൾ ഇൻ ഷവർ ബോഡി മോയിസ്ചറൈസർ ഉപയോഗിക്കുന്നത് ശരീരം വൃത്തിയാക്കുകയും, ഒപ്പം കുളികഴിഞ്ഞും ശരീരത്തിലെ ഈർപ്പം നിലനിർത്താനും സഹായിക്കുന്നു. ഇത് പറ്റാത്തവർ കുളി കഴിഞ്ഞ് മോയിസ്ചറൈസറും സൺസ്‌ക്രീനും അടങ്ങിയ ലോഷനോ, ക്രീമോ ഉപയോഗിക്കാം.

ഇനി അൽപം മേക്കപ്പ് !!

Makeup-Feminine-God-Honoring-Way-GirlDefined1

1. ലിപ് ബാം ഇല്ലാതെ എന്താഘോഷം ??പല നിറങ്ങളിലും, പല ഫ്‌ളേവറുകളിലുമുള്ള ലിപ് ബാമുകൾ ഇപ്പോൾ കടകളിൽ സുലഭമാണ്. നിങ്ങളുടെ ഇഷ്ടത്തിനും വസ്ത്രത്തിവും യോജിച്ച ലിപ് ബാം അണിയാം.

2. ചർമത്തിന് യോജിച്ച ഫൗണ്ടേഷൻ ഉപയോഗിക്കാം. വേണമെങ്കിൽ അൽപം ബ്ലഷറും.

3. ഐലൈനർ ഉപയോഗിച്ച് കണ്ണുകൾക്ക് ആകൃതി വരുത്താം. മസ്‌കാരയോട് തൽക്കാലത്തേക്ക് ഗുഡ്‌ബൈ പറഞ്ഞ് പകരം വാസ്ലിൻ ഉപയോഗിക്കാം.
ഇനി കണ്ണാടിയിൽ ഒന്നുകൂടി നോക്കു. നിങ്ങൾ ആഗ്രഹിച്ച ഫ്രഷ് ലുക്ക് കിട്ടിയില്ലേ ?? ഇനി ആത്മവിശ്വാസത്തോടെ പുറത്തേക്ക് പോകാം….. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top