ജിഷാ കൊലപാതകം അന്വേഷണം ആദ്യം മുതല്‍ തുടങ്ങുമെന്ന് എ.ഡി.ജി.പി ബി.സന്ധ്യ

ജിഷാ കൊലപാതകം സംബന്ധിച്ച കേസിന്റെ അന്വേഷണം ആദ്യം മുതല്‍ തുടങ്ങുമെന്ന് എ.ഡി.ജി.പി. ബി.സന്ധ്യ. കേസില്‍ നിലവില്‍ അന്വേഷിച്ച സംഘവുമായി ചര്‍ച്ച നടത്തുമെന്നും എഡിജിപി പറഞ്ഞു.
ഇന്ന് ബി.സന്ധ്യ പെരുമ്പാവൂരില്‍ എത്തുന്നുണ്ട്. ജിഷയുടെ അമ്മയേയും സഹോദരിയേയും സന്ദര്‍ശിക്കും. തുടര്‍ന്ന് പുതിയ അന്വേഷണ സംഘത്തിന്റെ യോഗം ആലുവ പോലീസ് ക്ലബ്ബില്‍ നടക്കും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News