26
Oct 2021
Tuesday
Covid Updates

  വീട്ടിൽ ഒരുക്കാം ഒരു കൊച്ചു സ്വർഗം !!

  വീട്ടിലെ ഏറ്റവും ഇഷ്ടപ്പെട്ട ഇടം ഏതാണ് എന്ന് ചോദിച്ചാൽ ഏല്ലാവർക്കും ഒറ്റ ഉത്തരമേ ഉള്ളു- സ്വന്തം മുറി. അത് തരുന്ന സുരക്ഷിതത്വും, സന്തോഷവും ഏത് ഫൈവ് സ്റ്റാർ ഹോട്ടലിലെ മുറിക്കും തരാൻ കഴിയില്ല. ഇനി വർഷങ്ങളായി കണ്ടു മടുത്ത നിങ്ങളുടെ മുറിയുടെ ലുക്ക് മാറ്റാൻ ആഗ്രഹിക്കുന്നുണ്ടോ ?? നിങ്ങളുടെ മുറിയെ ഒരു കൊച്ചു സ്വർഗമായി മാറ്റി മറിക്കാം അധികെ ചിലവുകൾ ഒന്നും ഇല്ലാതെ തന്നെ.

  പ്രകാശം പരക്കട്ടെ !!

  ഫെയറി ലൈറ്റ്‌സ്

  bfb8bfdf6df70c7c2ffd61f78b7c4ba6

  മുറിക്ക് വെളിച്ചവും ഭംഗിയും ഒരേ പോലെ നൽകുന്ന ഒന്നാണ് ഫെയറി ലൈറ്റ്‌സ് അഥവാ സ്ട്രിങ്ങ് ലൈറ്റ്‌സ്. കട്ടിലിന്റെ ഹെഡറിൽ ഇവ ചാർത്തിയാൽ മുറിയുടെ മൊത്തത്തിലുള്ള ആംബിയൻസ് തന്നെ മാറാൻ സഹായിക്കും. പല നിറത്തിലുള്ള ഫെയറി ലൈറ്റുകൾ ലഭ്യമാണ്. ഡിം ലൈറ്റായി ഉപയോഗിക്കണമെങ്കിൽ നീലയോ, പച്ചയോ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. എന്നാൽ മറ്റു സമയങ്ങളിൽ ഉപയോഗിക്കാനാണെങ്കിൽ മഞ്ഞ നിറം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

  ഇവ കൂടാതെ ഷേഡ് ലാമ്പുകൾ, പേപ്പർ ലാമ്പുകൾ, പഴമയെ ഓർമിപ്പിക്കുന്ന ലാന്റേണുകൾ എന്നിവയും ഉപയോഗിക്കാം.

  അണിഞ്ഞൊരുങ്ങി ചുവരുകളും

  Cheap-Diy-Bedroom-Decorating-Ideas-Inspiring-worthy-Beautiful-Diy-Bedroom-Decorating-Ideas-Tumblr-With-Popular wall art

  മുറിയുടെ ഒഴിഞ്ഞു കിടക്കുന്ന ചുവരിൽ നിങ്ങളുടെ കരവിരുത് തെളിയിക്കൂ. ചുവരുകളെ വളരെ എളുപ്പത്തിൽ അണിയിച്ചോരുക്കാം. നിങ്ങളുടെ ബാല്യം തൊട്ട് ഇപ്പോൾ വരെയുള്ള ഫോട്ടോകളോ, നിങ്ങൾ ആരാധിക്കുന്ന പോപ് സ്റ്റാറിന്റെയോ ക്രിക്കറ്ററുടെയോ, സിനിമാ താരത്തിന്റെയോ ചിത്രങ്ങൾ ഉപയോഗിച്ച് ചുവരിൽ ഒരു കോളാഷ് തീർക്കാം. അതുമല്ലെങ്കിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാചകം ചുവരിൽ വലുതാക്കി എഴുതാം. അതു വഴി നിങ്ങളുടെ മുറിക്ക് യുണീക്ക് ആന്റ് പേഴ്‌സണൽ ടച്ച് കൊടുക്കാം.

  കിടക്ക കണ്ടാൽ മനം നിറയണം

  canopy

  നിങ്ങളുടെ ബോറൻ കിടക്കയ്ക്ക് കൊടുക്കാം കനോപിയുടെ മനോഹാരിത. ഒപ്പം പല നിറങ്ങളിലും ആകൃതിയിലുമുള്ള കുഷനുകൾ കൂടിയാകുമ്പോൾ ഭംഗി കൂടും. ആകർഷകമായ ബെഡ് സ്‌പ്രെഡുകളും ഉപയോഗിക്കാം.

  മോഡി കൂട്ടാൻ ലൊട്ടു ലൊടുക്കുകൾ

  13288812_983272418456531_1100042346_n 13275695_983271418456631_804370108_n

  ആക്രി എന്ന് പറഞ്ഞ് നമ്മൾ കളയുന്ന സാധനങ്ങൾ ഉപയോഗിച്ചും നമ്മുടെ മുറി അലങ്കരിക്കാം. ഒഴിഞ്ഞ ചില്ലു കുപ്പികളിൽ പണ്ട് ശേഖരിച്ച മഞ്ജാടി കുരുക്കളോ, മുത്തുകളോ ഇട്ട് വെച്ച് ടേബിളിന്റെ മുകളിൽ വയ്ക്കാം. ചെറിയ ചെടികൾ മുറികളിൽ വെക്കുന്നത് മുറിക്ക് പച്ചപ്പ് നൽകും. ന്യൂസ്‌പേപ്പർ ഉപയോഗിച്ച് വിൻഡ് ചൈമുകളും മറ്റ് തോരണങ്ങളും ഉണ്ടാക്കി തൂക്കി ഇടാം. ജനാലകളിൽ ചെയ്യാം ഗ്ലാസ് പെയിന്റിങ്ങ്.

  ഇനി ഒന്നു നോക്കു….ഇത്രയും നാൾ കണ്ട മുറിയാണോ ഇത് ?? ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് ഇവിടെയാണെന്ന് ഇനി ചുമ്മാ തട്ടിവിട്ടോളൂ…. 

  കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
  COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

  Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

  നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
  Top