കിടക്ക സുഖകരവും ആകർഷകവുമാക്കണോ?; ബെഡ്ഷീറ്റ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാം

നിങ്ങളുടെ കിടക്ക സുഖകരവും ആകർഷകവുമാക്കുന്നതിൽ ബെഡ് ഷീറ്റുകൾ ഒരു പ്രധാന ഘടകമാണ്.
മാറുന്ന കാലാവസ്ഥയ്ക്ക് അനുസരിച്ച് നമ്മൾ വസ്ത്രധാരണ രീതിയിൽ മാറ്റം വരുത്താറുണ്ട്. അത്തരത്തിൽ ഉപയോഗിക്കുന്ന വസ്ത്രം പോലെ പ്രധാനപ്പെട്ടതാണ് നാം ഉപയോഗിക്കുന്ന ബെഡ്ഷീറ്റും. കാലാവസ്ഥ മാറുന്നതനുസരിച്ച്, നമ്മുടെ ശരീരത്തിന് അനുയോജ്യമായ ബെഡ്ഷീറ്റുകൾ തിരഞ്ഞെടുക്കാൻ നാം ശ്രദ്ധിക്കണം.
കിറ്റെക്സിന്റെ ഫിറ്റഡ് ബെഡ്ഷീറ്റുകൾ നൂറ് ശതമാനം കോംബ്ഡ് കോട്ടണിൽ തീർത്ത ഹൈ ക്വാളിറ്റി ബെഡ്ഷീറ്റുകളാണ്. ഹൈലി ഡ്യൂറബിൾ ആയ ഹൈ സ്പൺ സ്പാൻഡെക്സ് ഇലാസ്റ്റിക്കാണ് കിറ്റെക്സ് ഫിറ്റഡ് ബെഡ്ഷീറ്റിൽ ഉപയോഗിച്ചിട്ടുള്ളത്. ഇത് നന്നായി സ്‌ട്രെച് ചെയ്യുകയും പെട്ടെന്ന് തന്നെ പഴയ രീതിയിലേക്ക് ചുരുങ്ങുകയും ചെയ്യും. മാത്രമല്ല നാല് സൈഡിലും ഇലാസ്റ്റിക് കൊടുത്തിരിക്കുന്നതിനാൽ ചുളിവുകളില്ലാതെ എപ്പോഴും ബെഡ്ഷീറ്റ് ബെഡിൽ ഫിറ്റായി കിടക്കും.
ചൂടും തണുപ്പും മാറിവരുന്ന നമ്മുടെ കാലാവസ്ഥയ്ക്ക് തീർത്തും അനുയോജ്യമാണ് കോട്ടൺ ബെഡ്ഷീറ്റുകൾ. ചൂടുകാലത്ത് തണുപ്പും, തണുപ്പുള്ളപ്പോൾ ചൂടും നൽകുന്ന അപൂർവം ഫാബ്രിക്കുകളിൽ ഒന്നാണ് കോട്ടൺ. ചർമ്മത്തിന് പ്രശ്നങ്ങളുണ്ടാക്കാത്തത് കൊണ്ടുതന്നെ ചൊറിച്ചിലോ മറ്റ് അലെർജിയോ ഉണ്ടാകുന്നില്ല.
ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാത്ത കേരളത്തിന്റെ സ്വന്തം ബ്രാൻഡായ കിറ്റെക്സിന്റെ ഫിറ്റഡ് ബെഡ്ഷീറ്റുകൾ നിങ്ങളുടെ മെത്തയുടെ വലുപ്പമനുസരിച്ച് തിരഞ്ഞെടുത്ത് വാങ്ങാവുന്നതാണ്. ഫിറ്റഡ് ആയതുകൊണ്ടുതന്നെ കിറ്റെക്സ് ബെഡ്ഷീറ്റുകൾ മെത്തയിൽ വിരിക്കാൻ എളുപ്പമാണ്, പ്രത്യേകിച്ച് വീട്ടമ്മമാർക്ക്. കുട്ടികൾ ഉള്ള വീടുകളിൽ ഫിറ്റഡ് ബെഡ്ഷീറ്റ് ഏറെ പ്രയോജനം ചെയ്യും. കുട്ടികൾ കളിക്കുമ്പോൾ ഫിറ്റഡ്ഡ് ബെഡ്ഷീറ്റ് തെന്നി മാറി പോകില്ല. കൂടാതെ മെത്തയെ സംരക്ഷിക്കുകയും ചെയ്യും. കിറ്റെക്സ് ഫിറ്റഡ് ബെഡ്‌ഷീറ്റുകൾ ആകർഷകമായ ഡിസൈനിലും നിറങ്ങളിലും എല്ലാ സൈസിലും വിപണിയിൽ ലഭ്യമാണ്.
Story Highlights : Kitex’s Fitted Bedsheets or Elastic Bedsheets
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here