അധ്യാപകർക്ക് ശമ്പളം മുടങ്ങില്ല
May 28, 2016
0 minutes Read

സ്റ്റാഫ് ഫിക്‌സേഷൻ പൂർത്തിയായതോടെ അധികം വരുന്ന അധ്യാപകരുടെ ശമ്പളം മുടങ്ങില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്.ഇതു സംബന്ധിച്ച് അധ്യാപകർ ആശങ്കപ്പെടേണ്ട കാര്യമില്ല.അധ്യാപകരുടെ എല്ലാ ആനുകൂല്യങ്ങളും സർക്കാർ ഉറപ്പ് വരുത്തും. സ്റ്റാഫ് ഫിക്‌സേഷൻ പൂർത്തിയായതോടെ സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിൽ ആറായിരത്തോളം അധ്യാപകരുടെ ജോലി പ്രതിസന്ധിയിലാണ്.തസ്തിക നഷ്ടപ്പെടുന്ന അധ്യാപകരെ പുനർവിന്യസിക്കുന്നത് വരെ ശമ്പളം നല്‌കേണ്ടെന്ന് മുമ്പ് ഉത്തരവിറങ്ങിയത് കാര്യമാക്കേണ്ടെന്നും മന്ത്രി അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement