Advertisement

ദിവ്യ പ്രഭയുടെ വിശേഷങ്ങൾ

May 28, 2016
Google News 1 minute Read

ദിവ്യ പ്രഭ/ ബിന്ദിയ മുഹമ്മദ്

ദിവ്യ പ്രഭ – MBA രണ്ടാം വർഷ വിദ്യാർഥി. കൂട്ടുകാർകൊപ്പം അടിച്ചു പൊളിച്ചു നടക്കാൻ ഇഷ്ടപ്പെടുന്ന, സാഹസീക യാത്രകളെസ്നേഹിക്കുന്ന, ഇമോഷ്നലും അതേ സമയം ബോൾഡുമായ, ഈശ്വരൻ സാക്ഷി എന്ന പരമ്പരയിലൂടെ ജനഹൃദയങ്ങൾ രണ്ടു കയ്യും നീട്ടിസ്വീകരിച്ച ദിവ്യ പ്രഭയുടെ വിശേഷങ്ങൾ…..

കുട്ടിക്കാലത്ത് അഡ്വക്കേറ്റും പിന്നീട് എയർ ഹോസ്റ്റസ്സും ആവാൻ ആഗ്രഹിച്ച ദിവ്യ പ്രഭ എങ്ങിനെ അഭിനയ രംഗത്തെത്തി ??

ഞാൻ ആദ്യം വന്നത് സിനിമയിലായിരുന്നു. ലോക്പാലാണ് ആദ്യത്തെ ചിത്രം. അതിൽ പക്ഷെ കാരക്റ്റർ ആയിട്ട് ഒന്നും ഉണ്ടായിരുന്നില്ല. തലകാണിച്ചു എന്നു പറയാം. പിന്നീടാണ്‌ ഞാൻ പിയാനിസ്റ്റിൽ വന്നത്. ഞാൻ ജോഗ്ഗിങ്ങിനു പോകുന്ന സ്ഥലത്തായിരുന്നു അതിന്റെ ഷൂട്ട്‌നടന്നിരുന്നത്. അങ്ങനെ തികച്ചും അപ്രതീക്ഷിതമായിട്ടാണ് പിയാനിസ്റ്റിന്റെ ഭാഗമായത്. അതു കഴിഞ്ഞായിരുന്നു ഇതിഹാസയിലുംകയലിലും ഒക്കെ  അഭിനയിക്കുന്നത്.

എങ്ങിനെയായിരുന്നു സീരിയലിലേക്കുള്ള രംഗ പ്രവേശം ??

ആദ്യത്തെ സീരിയൽ KK രാജീവിന്റെ അമ്മ മാനസമാണ്. ഈശ്വരൻ സാക്ഷിയിൽ എന്റെ pair- ആയിട്ടഭിനയിച്ച ആകാശാണ്പരസ്പരത്തിന്റെ സംവിധായകന് എന്നെ പരിചയപ്പെടുത്തി കൊടുത്തത്. അദ്ദേഹം എന്നോടു പറഞ്ഞു ഒരു ആർമി കഥാപാത്രമാണ്,ചെയ്യാൻ പറ്റുമോ എന്നൊക്കെ. ഞാൻ ഡിഗ്രി ചെയ്തിരുന്ന സമയത്ത് NCC-യിലൊക്കെ ഉണ്ടായിരുന്നു. അതിന്റെ സർട്ടിഫിക്കറ്റൊക്കെയുണ്ട്.അതുകൊണ്ട് തന്നെ അത്തരത്തിലുള്ള കഥാപാത്രം ചെയ്യാൻ എനിക്ക് വളരെ ഇഷ്ടമായിരുന്നു.

എങ്ങിനെയാണ് കയലിൽ എത്തിപ്പെട്ടത് ??

7th ഡേ പ്രോട്യൂസർ ഷിബു ജി സുശീലൻ, പിയാനിസ്റ്റിന്റെ പ്രൊഡക്ഷൻ കൺട്രോളറായിരുന്നു. പുള്ളിക്കാരാനാണ് എന്നെ കയലിലേക്ക്സജ്ജസ്റ്റ് ചെയ്തത്.

എന്തായിരുന്നു കയലിലെ അനുഭവം ?? ഭാഷാ പ്രശ്നം നേരിട്ടോ ??

കയലിൽ വളരെ ബോൾഡ് ആയിട്ടുള്ള കഥാപാത്രമായിരുന്നു. ഞാനും ചില സാഹചര്യങ്ങളിൽ വളരെ ബോൾഡായിട്ടു പെരുമാറുന്നയാളാണ്.ആ കഥാപാത്രം എനിക്ക് വളരെയേറെ ഇഷ്ടമായി. മറ്റൊരു  പ്രത്യേകത എന്താണെന്നു വെച്ചാൽ അതിലെ കഥാപാത്രത്തിന്റെ പേരും ദിവ്യഎന്നുതന്നെയാണ്. ചിത്രത്തിന്റെ അവസാനം കയലിനെ രക്ഷിക്കുന്നത് ദിവ്യയാണ്. മൊത്തത്തിൽ ഒരു നല്ല അനുഭവമായിരുന്നു. ഭാഷാ പ്രശ്നംതുടക്കത്തിലുണ്ടായിരുന്നു. പിന്നെ അവിടെയൊക്കെ ഭാഷക്കല്ല അഭിനയത്തിനും എക്സ്പ്രെഷനും ഒക്കെയാണ് പ്രാധാന്യം. ഞാൻ അത്രഫ്ലുവന്റ്‌ അല്ലാത്തതുകൊണ്ട് ഡബ്ബുചെയ്തതും ഞാൻ അല്ലായിരുന്നു.

ഈശ്വരൻ സാക്ഷിയിലെ അപർണ ഒരുപാട് പേർ നെഞ്ചിലേറ്റിയ കഥാപാത്രമാണ്. എന്താണ് അപർണയെ കുറിച്ചുപറയാനുള്ളത് ??

അപർണയെ ഞാൻ ഇപ്പോഴും മിസ്സ്‌ചെയ്യാറുണ്ട്. അപർണയെ മാത്രമല്ല ഈശ്വരൻ സാക്ഷിയിലെ ഓരോ കഥാപാത്രത്തെയും. ഇടയ്ക്ക് വെറുതെയിരിക്കുമ്പോൾ ആലോചിക്കാറുണ്ട് അപർണ ഇപ്പോൾ എന്തു ചെയ്യുകയായിരിക്കുമെന്നൊക്കെ. ആ പരമ്പര തീർന്നുവെങ്കിലുംഅപർണ എന്ന കഥാപാത്രം എന്റെയുള്ളിൽ ഇന്നും ജീവിക്കുനുണ്ട്. എന്റെ മനസ്സിൽ തട്ടിയ ഒരു കഥാപാത്രമാണ് അപർണ.

ഇതുവരെ ചെയ്തതിൽ ഏറ്റവും ഇഷ്ടപെട്ട കഥാപാത്രവും അപർണയാണോ ??

അപർണ എന്ന കഥാപാത്രം എന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ഒന്നാണ്.പ്രിയപ്പെട്ടത് എന്നു തന്നെ പറയാം. അതു പോലെപ്രിയപ്പെട്ടതാണ് കയലിലെ ദിവ്യയും. വേണ്ട സാഹചര്യങ്ങളിൽ അത്യാവിശ്യം ബോൾഡായി നിൽക്കുന്ന കഥാപാത്രങ്ങൾ എനിക്കെപ്പോഴുംപ്രിയപ്പെട്ടതു തന്നെയായിരിക്കും.

തമിഴിലും മലയാള ത്തിലും അഭിനയിച്ചു.  തമിഴ് സിനിമ ഇൻഡസ്ട്രിയും മലയാളം സിനിമ ഇൻഡസ്ട്രിയും തമ്മിൽ എന്തു വ്യത്യാസമാണ്തോന്നിയത് ??

എനിക്ക് കാര്യമായി ഒന്നും തോന്നിയിട്ടില്ല. തമിഴിൽ കുറച്ചു കൂടുതൽ എക്സ്പ്രസ്സ്‌ ചെയ്യണമെന്നു തോന്നിയിട്ടുണ്ട്. അല്ലാതെ ഒരു differenceഎന്താണെന്ന് പറയാനൊന്നും ഞാനായിട്ടില്ല.

ഒരു അഭിനേത്രി  എന്ന നിലയിൽ സ്വന്തം അഭിനയത്തിൽ സംതൃപ്ത്തയാണോ??

അല്ല. എന്നോട് എല്ലാവരും പറയും അഭിനയം നന്നായിരുന്നു എന്നൊക്കെ പക്ഷെ എന്റെ അഭിനയത്തിൽ ഞാൻ സംതൃപ്ത്തയല്ല. എനിക്ക്അഭിനയത്തേക്കുറിച്ചു കൂറേ പഠിക്കാനുണ്ട്. ആക്റ്റിങ്ങിൽ ഒരു വർക്ക്‌ഷോപ്പൊക്കെ  അറ്റൻഡ് ചെയ്യണമെന്നുണ്ട്.

ഇതിഹാസ, നടൻ, പിയാനിസ്റ്റ്‌ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. അമ്മ മാനസം, പരസ്പരം, ഈശ്വരൻ സാക്ഷിയായി, എന്നിങ്ങനെകുറേ പരമ്പരകളിലും അഭിനയിച്ചു. രണ്ടു മേഘലകളിലും ഭാഗ്യം പരീക്ഷിച്ചിരിക്കുന്ന സാഹചര്യത്തിൽ ഏതുമേഘലയിലേക്കായിരിക്കും  ഇനി കൂടുതൽ ശ്രദ്ധിക്കുക ?? എന്തൊക്കെയാണ് ഇനി വരാനിരിക്കുന്ന പ്രൊജക്റ്റ്സ് ??

ഇനി സിനിമയിൽ തന്നെ ശ്രദ്ധിക്കാനാണ് താൽപര്യം. സീരിയൽ ഇനി ചെയ്യുന്നില്ല. എന്നു  വെച്ച് സീരിയൽ പൂർണമായും ഉപേക്ഷിക്കും എന്നല്ല,സിനിമയിൽ  അവസരങ്ങൾ ഒന്നും വന്നില്ലെങ്കിൽ സീരിയലിലേക്ക് തിരിച്ചു വരാം വരാതിരിക്കാം. ഇനി വരാനിരിക്കുന്ന പ്രൊജക്റ്റ്സ്എന്തൊക്കെയാണെന്നു വെച്ചാൽ ഈ ഫെബ്രുവരിയിൽ വേട്ട എന്ന സിനിമ റിലീസാവും. മഞ്ജു വാര്യറിന്റെ ചിത്രമാണ്. അതിൽ ഞാൻദീപകിന്റെ ഭാര്യയുടെ റോളാണ് ചെയ്യുന്നത്.  (തിര , തട്ടത്തിൻ മറയത്ത്, കുഞ്ഞിരാമായണം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ്‌ദീപക് പറമ്പോൾ ).

സിനിമ കൂടുതലും റിസ്ക്കുള്ള മേഘലയാണെന്ന് പല ആർട്ടിസ്റ്റുകളും അഭിപ്രായപെട്ടിട്ടുണ്ട്. എന്ത് തോന്നുന്നു ദിവ്യക്ക് ??

ഏത് അർത്ഥത്തിലാണ് മറ്റുള്ളവർ അങ്ങനെ പറയുന്നതെന്ന് എനിക്കറിയില്ല. സക്സെസ്സ് ബെയ്സ് ചെയ്തിട്ടാണെങ്കിൽ ശ്രമിച്ചാൽനടക്കാത്തതായി ഒന്നും ഇല്ല, ശ്രമിക്കുന്നതിൽ തെറ്റൊന്നുമില്ലല്ലോ. പിന്നെ ഏതുമേഘലയാണെങ്കിലും പ്രതിസന്ദികളുംപ്രശ്നങ്ങളുമൊക്കെയുണ്ടാകും. റ്റാലെൻറ്റും കാലിബറും ഉണ്ടെങ്കിൽ ഏതു മേഘലയാണെങ്കിലും വിജയിക്കുവാൻ കഴിയും.

പൊതുവെ മേഘലയിൽ സൗഹൃദങ്ങൾ കുറവാണെന്ന ധാരണ എല്ലാവർക്കുമുണ്ട്. ശരിയാണോ ?? ദിവ്യക്ക് സിനിമയിൽനിന്നോ സീരിയലിൽനിന്നോ നല്ല സുഹൃത്തുക്കൾ ഉണ്ടോ ??

ഏതു മേഘലയാണെങ്കിലും നമ്മുക്ക് പറ്റിയ ആളുകളുണ്ടാവും അതു കൊണ്ട് തന്നെ നല്ല സൗഹൃദങ്ങളുമുണ്ടാവും. എന്റെ ഏറ്റവും നല്ലസുഹൃത്തുക്കൾ സിനിമ സീരിയൽ മേഘലകളിൽനിന്നു തന്നെയാണ്. അനുശ്രീയും കനിയുമാനു എന്റെ ഏറ്റവും നല്ല സുഹൃത്തുക്കൾ.അനുശ്രീയും ഞാനും ഒരുമിച്ചു NCC-യിലൊക്കെ ഉണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ച് ഇതിഹാസ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.കനിയുമായാണ് കൂടുതൽ അടുപ്പം. ഞങ്ങളുടെ ഇഷ്ടങ്ങൾ തമ്മിൽ ഒരുപാട് സാമ്യതകൾ ഉള്ളതുകൊണ്ടാവം.

ദിവ്യയുടെ കുടുംബം ??

ഞങ്ങൾ ആദ്യം തൃശ്ശൂരിലായിരുന്നു താമസം, ഇപ്പൊ പത്തനംതിട്ടയിലാണ്. വീട്ടിൽ അച്ചൻ, അമ്മ, രണ്ട് ചേച്ചിമാർ. ഒരു ചേച്ചി വിവാഹംകഴിഞ്ഞ് ഗുജറാത്തിലാണ് താമസം. പിന്നെയുള്ള ചേച്ചി വിവഹം കഴിഞ്ഞ് അബുദാബിയിലും.

സിനിമയുടെയും സീരിയലുകളുടെയും പകിട്ടും തിളക്കവുമൊക്കെ മാറ്റിവെച്ചാൽ എങ്ങനെയാണ് ദിവ്യ എന്ന വ്യക്തി ?? എന്തൊക്കെയാണ്സ്വപ്‌നങ്ങൾ ??

ഞാനിപ്പോ MBA രണ്ടാം വർഷ വിദ്യാർത്ഥിയാണ്. കൂട്ടുകാരോടൊപ്പം അടിച്ചുപൊളിച്ച് നടക്കാൻ ഇഷ്ടപെടുന്നയാലാണ്. വളരെ ഈസിഗോയിംഗ് ആണ്. ഇമോഷണലാണ് അതേ സമയം ബോൾഡാണ്. ഏറ്റവും ഇഷ്ടമുളവരുടെ കാര്യത്തിൽ അൽപം പോസ്സെസ്സീവാണ്. ഉള്ള കാര്യംഉള്ളത് പോലെ പറയും ഞാൻ. യാത്ര, പ്രത്യേകിച്ച് സാഹസീക യാത്രകളും  ഭക്ഷണവും ഒരുപാടിഷ്ടമാണ്. ചിലപ്പോൾ ഒരു ഉൾവനത്തിൽപോയാൽ ആദ്യം പേടിക്കുക ഞാനായിരിക്കും. എന്നിരുന്നാൽ കൂടി അങ്ങനെയുള്ള യാത്രകൾ കൂടുതൽ ഇഷ്ടമാണ്. പിന്നെ എനിക്ക്ബിസിനെസ്സ് ചെയ്യാൻ താൽപര്യമുണ്ട്. ചിലപ്പോ ഭാവിയിൽ ഒരു ബുട്ടീക് തുടങ്ങുമായിരിക്കും.

എന്താണ് ദിവ്യയുടെ വിവാഹ സങ്കൽപ്പങ്ങൾ ??

എനിക്കങ്ങനെ പ്രത്യേകിച്ച് സങ്കൽപ്പങ്ങളോ സ്വപ്നങ്ങളോയില്ല. മനസ്സമാധാനം ഉള്ള ഒരു ജീവിതം ആഗ്രഹിക്കുന്ന ആളാണ് ഞാൻ.അഭിപ്രായവ്യത്യാസങ്ങൾ വന്നാൽതന്നെയും അത് വളരെ കാം ആയിട്ട് സംസാരിച്ചു സോൾവ് ചെയ്യാനാണ് ഇഷ്ടം. എനിക്ക് എന്റെസുഹൃത്തുക്കളിൽനിന്നു തന്നെ വിവാഹം ചെയ്യാനാണിഷ്ടം. ഞാൻ വിവാഹം ചെയുന്നത് എന്റെ ഏറ്റവും അടുത്തകൂട്ടുകാരനെയായിരിക്കും.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here