Advertisement

ട്രെയിൻ ഗതാഗത നിയന്ത്രണം തുടരുന്നു

May 28, 2016
Google News 1 minute Read
train

പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ പഌറ്റ്‌ഫോമുകളിൽ നവീകരകണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഏർപ്പെടുത്തിയിരിക്കുന്ന ട്രെയിൻ ഗതാഗത നിയന്ത്രണം ഇന്നും തുടരുന്നു.ജൂൺ 5 വരെയാണ് നിയന്ത്രണം.
66605/66604 കോയമ്പത്തൂര്‍-ഷൊര്‍ണൂര്‍ കോയമ്പത്തൂര്‍ മെമു,66606/66607 പാലക്കാട് ടൗണ്‍ കോയമ്പത്തൂര്‍ പാലക്കാട് ടൗണ്‍ മെമു എന്നിവയാണ് റദ്ദാക്കിയ ട്രെയിനുകൾ.

56651 കോയമ്പത്തൂര്‍ – കണ്ണൂര്‍ ഫാസ്റ്റ്പാസഞ്ചര്‍ ഷൊര്‍ണൂരില്‍നിന്നായിരിക്കും യാത്ര ആരംഭിക്കുക. 56324 മാംഗ്‌ളൂര്‍-കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ കോഴിക്കോട് യാത്ര അവസാനിപ്പിക്കും. 56323 കോയമ്പത്തൂര്‍ – മാംഗളൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ കോയമ്പത്തൂരിനും കോഴിക്കോടിനും ഇടയില്‍ സര്‍വീസ് നടത്തില്ല.56650 കണ്ണൂര്‍ – കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ ഷൊര്‍ണൂരിനും കോയമ്പത്തൂരിനും ഇടയില്‍ സര്‍വീസ് നടത്തില്ല.66609 ഇറോഡ് പാലക്കാട് മെമു കോയമ്പത്തൂരില്‍ യാത്ര അവസാനിപ്പിക്കും.56604 ഷൊര്‍ണൂര്‍ – കോയമ്പത്തൂര്‍ പാസഞ്ചര്‍ പാലക്കാട് യാത്ര അവസാനിപ്പിക്കും. 56605 കോയമ്പത്തൂര്‍ – തൃശൂര്‍ പാസഞ്ചര്‍ പാലക്കാട്ടു നിന്നായിരിക്കും പുറപ്പെടുക.66608 പാലക്കാട് ടൗണ്‍ – ഈറോഡ് മെമു പാലക്കാടിനും കോയമ്പത്തൂരിനും ഇടയില്‍ ഓടില്ല.

12511 ഖൊരക്പുര്‍ – തിരുവനന്തപുരം രപ്തിസാഗര്‍ സൂപ്പര്‍ഫാസ്റ്റ് കഞ്ചിക്കോടിനും പറളിക്കുമിടയില്‍ 70 മിനിറ്റ് വൈകും. 66611 പാലക്കാട്-എറണാകുളം മെമു പാലക്കാട് ജംഗ്ഷനും പറളിക്കുമിട യില്‍ 40 മിനിറ്റ് വൈകും.17230 ഹൈദരാബാദ്-കൊച്ചുവേളി ശബരി എക്‌സ്പ്രസ് പാലക്കാടിനും പറളിക്കുമിടയില്‍ 60 മിനിറ്റ് വൈകും.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here