‘ഇന്ത്യയുടെ വനിതാ പൈലറ്റിനെ പാക് സൈന്യം പിടികൂടിയെന്നത് വ്യാജം’, പാക് പ്രചാരണം പൊളിച്ച് PIB

ഇന്ത്യയുടെ വനിതാ പൈലറ്റിനെ പിടികൂടിയെന്ന പാക് പ്രചാരണം വ്യാജം. പാക് പ്രചാരണം പൊളിച്ച് PIB. ഇന്ന് രാവിലെ മുതൽ പാകിസ്താൻ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന വാർത്തയാണ് പിഐബി പൊളിച്ചത്.
ഇന്ത്യന്‍ വ്യോമസേന പൈലറ്റായ ശിവാനി സിംഗിനെ പാക് സൈന്യം പിടികൂടിയെന്നാണ് ഒരു വിഡിയോ പങ്കുവെച്ചുകൊണ്ട് പാക് അനുകൂല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പുതിയ അവകാശവാദം. ഇന്ത്യന്‍ വൈമാനികയെ പിടികൂടിയെന്ന പാക് അവകാശവാദം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം തള്ളിക്കളഞ്ഞു. ട്വീറ്റിന് ഒപ്പമുള്ള വീഡിയോയുടെ ഉറവിടം എവിടെ നിന്നെന്ന് ഇപ്പോള്‍ വ്യക്തമല്ല.
യുദ്ധ വിമാനത്തില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ശിവാനി സിംഗിനെ പാകിസ്താൻ പിടികൂടിയത് എന്ന അവകാശവാദത്തോടെ ഒരു വിഡിയോയും പാക് എക്‌സ് ഹാന്‍ഡിലുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ പാക് അവകാശവാദമെല്ലാം ഇന്ത്യ നിഷേധിച്ചു.
Story Highlights : shivani singh has not captured by pakistan claim is fake
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here