സ്വര്‍ണ്ണ വില താഴേക്ക്

സ്വര്‍ണ്ണ വിലയില്‍ ഇടിവ് തുടരുന്നു. ശനിയാഴ്ച 80രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന് കുറഞ്ഞത്. 21,520 ആണ് ഇപ്പോഴത്തെ വില. നാല് ആഴ്ച കൊണ്ട് 1,040രൂപയാണ് കുറഞ്ഞത്. ഏപ്രില്‍ 30ന് ഒരു വര്‍ഷത്തെ ഏറ്റവും കൂടിയ വില എന്ന 22,560 രൂപയിലേക്ക് ഉയര്‍ന്നിരുന്നു. അവിടെ നിന്നാണ് തിയെ കുറഞ്ഞ് കുറഞ്ഞ് ഒന്നരമാസത്തെ ഏറ്റവും വലിയ താഴ്ചയില്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്. ആഗോള വിപണിയില്‍ ഡിമാന്റ് കുറഞ്ഞതോടെയാണ് വില താഴേക്ക് പതിച്ചത്. അമേരിക്കയില്‍ പലിശ നിരക്കുകള്‍ ഉയരുമെന്ന ആശങ്കയാണ് വിലയിടിവിന് കാരണം. പലിശ നിരക്ക് കൂടുന്നതോടെ നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണത്തിന്റെ ഡിമാന്റ് കുറയും
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement