അതിരപ്പിളളി പദ്ധതിയെ അനുകൂലിച്ച് വൈദ്യുതിമന്ത്രി

സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് അതിരപ്പിളളി ജലവൈദ്യുതപദ്ധതി അത്യാവശ്യമെന്ന് വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രൻ.പരിസ്ഥിതി പ്രവർത്തകരുമായി ചർച്ച നടത്തി അവരുടെ ആശങ്കകൾ ദുരീകരിക്കും.ചീമേനിയിൽ താപവൈദ്യുതിനിലയത്തോടൊപ്പം ടൗൺഷിപ്പും കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. അതിരപ്പിളളി പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവർത്തകരും ഒരു വിഭാഗം രാഷ്ട്രീയക്കാരും നിലപാട് ശക്തമാക്കുമ്പോഴാണ് പദ്ധതിയെ അനുകൂലിച്ച് മന്ത്രിയുടെ പ്രസ്താവന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top