വിവാദങ്ങളല്ല, വേണ്ടത് പുതിയ ദിശാബോധം

പുതിയ സർക്കാർ അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽ ചില പുതിയ വിഷയങ്ങൾക്ക് മേൽ വിവാദങ്ങൾ ഉടലെടുത്തിരിക്കുന്നു. അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന വൈദ്യുതി മന്ത്രിയുടെ പ്രസ്താവനയും, മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കുന്നതിന് മുമ്പ് വിശദമായ സംസ്ഥാനാന്തര ചർച്ച വേണമെന്ന മുഖ്യമന്ത്രിയുടെ നിലപാടുമാണ് വിമർശനങ്ങൾക്ക് വഴി തെളിച്ചിരിക്കുന്നത്.

ദശാബ്ദങ്ങളായി കേരളീയ സമൂഹത്തിൽ വിവാദങ്ങളായി നിലനിൽക്കുന്ന വിഷയങ്ങളാണ് ഇവ രണ്ടും. പുതിയ സർക്കാരിന്റെ നിലപാടുകൾ ഏകപക്ഷീയമാകില്ല എന്ന് മുൻവിധിയില്ലാതെ ചിന്തിക്കുമ്പോൾ തന്നെ, ഇപ്പോഴത്തെ ചില പ്രഖ്യാപനങ്ങളിൽ അപക്വമായ സമീപനം മണക്കുന്നുണ്ട്. പൊതു സമൂഹത്തിൽ ചർച്ചകൾക്കുള്ള ഇടം തുറന്നിട്ട് വിശാലമായ ജനക്ഷേമ മനസ്സോടെ കൈക്കൊള്ളേണ്ടതാണ് അതിരപ്പിള്ളിയും, മുല്ലപ്പെരിയാറും സംബന്ധിച്ചുള്ള തീരുമാനങ്ങൾ.

കേരളത്തിൽ വിവാദങ്ങളുടെ വെള്ളച്ചാട്ടങ്ങൾക്ക് പകരം ജനക്ഷേമത്തിന്റെ മിന്നൽപ്പിണറുകൾ തീർക്കുവാനുള്ളതാകട്ടെ പുതിയ സർക്കാരിന്റെ ആദ്യശ്രമങ്ങൾ

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top