അതിരപ്പിള്ളിക്ക് സമീപം വീടിന്റെ വരാന്തയില്‍ ചീങ്കണ്ണിയെ കണ്ടെത്തി

തൃശൂര്‍ അതിരപ്പിള്ളിക്ക് സമീപമുള്ള വീടിന്റെ വരാന്തയില്‍ ചീങ്കണ്ണിയെ കണ്ടെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് ചീങ്കണ്ണിയെ പിടികൂടി പുഴയില്‍ വിട്ടു. അതിരപ്പിള്ളി പുഴയ്ക്ക് സമീപമുള്ള വീടിന്റെ വരാന്തയിലാണ് ചീങ്കണ്ണി എത്തിയത്.

ഉടുമ്പ് എന്നാണ് ആദ്യം വീട്ടുകാര്‍ കരുതിയത്. എന്നാല്‍ ചീങ്കണ്ണിയാണെന്ന് ബോധ്യമായതോടെ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. അതിരപ്പള്ളിയില്‍ വിനോദ സഞ്ചാരികള്‍ പുഴയില്‍ ഇറങ്ങുന്ന ഭാഗത്തായാണ് ചീങ്കണ്ണിയുടെ സാമീപ്യമുണ്ടായിരിക്കുന്നത്. അതിരപ്പള്ളിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ നിലവില്‍ തുറന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ചീങ്കണ്ണിയുടെ സാമീപ്യം ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്.

Story Highlights Gharial found – Athirappilly

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top