ഗറില്ലയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ആ കുട്ടി ദാ ഇവിടെ ഉണ്ട്.

ഇതാണ് ആ കുട്ടി. ഗറില്ലാ കൂട്ടില്‍ വീഴുകയും ഒടുക്കം ഗറില്ലയെ വെടി വച്ച് കൊന്ന ശേഷം മൃഗശാലാ അധികൃതര്‍ രക്ഷപ്പെടുത്തുകയും ചെയ്ത കുട്ടി. ഇസിയ നസീര്‍ ഡിക്കഴ്സണ്‍ എന്നാണ് ഈ കുട്ടിയുടെ പേര്. കഴിഞ്ഞ ദിവസം അമേരിക്കയിലെ സിന്സിനാറ്റി മൃഗശാലയിലാണ് അപകടം ഉണ്ടായത്.

മൃഗശാലയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ കുട്ടി യാദൃശ്ഛികമായി കൂട്ടിനകത്തുപെടുകയുമായിരുന്നു.
കുറച്ച് സമയം ഗറില്ലയുടെ നീക്കം നോക്കിയശേഷം അത് ആക്രമണ സ്വഭാവം പുറത്തെടുത്തതോടെ മൃഗശാല അധികൃതര്‍ തന്നെയാണ് ഗറില്ലയെ വെടിവച്ചത്. 17വയസ്സ് പ്രായമുള്ള ഹരാംബെ എന്ന ഗോറില്ലയെയാണ് മരണപ്പെട്ടത്. ഗറില്ല
അതേസമയം കുട്ടിയെ അശ്രദ്ധമായി നോക്കിയതിന് മാതാപിതാക്കള്‍ക്കെതിരെ കേസ് എടുക്കുമെന്ന് പോലീസ് അധികൃത‍ര്‍ അറിയിച്ചു കഴിഞ്ഞു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top