ഒാര്‍ത്ത് വയ്ക്കാം ഇന്ന് പ്രാബല്യത്തില്‍ വരുന്ന ബജറ്റിലെ നികുതി,സാമ്പത്തിക നിര്‍ദേശങ്ങള്‍

കൃഷി കല്യാണ്‍ സെസ്– ഹോട്ടല്‍,ഭക്ഷണം, മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ്ജ്, വിമാന-തീവണ്ടി ചാര്‍ജ്ജ് എല്ലാം ഇന്ന് മുതല്‍ വര്‍ദ്ധിയ്ക്കും. സേവനങ്ങള്‍ക്ക് 0.5 ശതമാനം അധിക സെസാണ് പ്രാബല്യത്തില്‍ വരുന്നത്
കള്ളപ്പണം വെളിപ്പെടുത്തല്‍– നികുതിയും പിഴയും അടക്കം 45 ശതമാനം തുക നല്കി കള്ളപ്പണം വെളിപ്പെടുത്താം. നാലുമാസമാണ് ഇതിന് അനുവദിച്ചിരിക്കുന്ന സമയം.
പി.എഫ് നിക്ഷേപം പിന്‍വലിക്കല്‍– കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് പിന്‍വലിക്കുന്ന തുകയ്ക്ക് നികുതി. 50,000 രൂപവരെ യുള്ള തുകയ്ക്ക് ഇത് ബാധകമല്ല
പ്രത്യക്ഷ നികുതി തര്‍ക്കങ്ങള്‍– ഇത്തരം തര്‍ക്കങ്ങള്‍ അതിവേഗം തീര്‍പ്പാക്കാന്‍ തര്‍ക്കപരിഹാര പദ്ധതി. ഉഭയ കക്ഷി നിക്ഷേപ സംരക്ഷണ കരാര്‍ പ്രകാരമായിരിക്കും തീര്‍പ്പാക്കല്‍. പലിശയിലും,പിഴയിലും പൂര്‍ണ്ണമായോ ഭാഗീകമായോ ഇളവ് അനുവദിയ്ക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here