കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി സിനിമാക്കൂട്ട്

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സഹ ഉടമകളെ സച്ചിൻ ടെണ്ടുൽക്കർ പ്രഖ്യാപിച്ചു. തെലുങ്ക് സൂപ്പർ താരങ്ങളായ ചിരഞ്ജീവി, നാഗാർജുന, അല്ലു അരവിന്ദ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സഹ ഉടമകൾ. ബ്ലാസ്റ്റേഴ്‌സിന്റെ 80% ഓഹരികളുടേയും ഉടമകൾ ഇവരായിരിക്കും.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ 80% ഓഹരികളും ഹൈദരാബാദ് ആസ്ഥാനമായ പ്രസാദ് ഗ്രൂപ്പിന്റേതായിരുന്നു. ഈ ഓഹരികളാണ് ഇവർ ഏറ്റെടുക്കുക. ബാക്കി 20 % ഓഹരിയുടെ ഉടമയായി സച്ചിൻ തുടരും.
മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പുതിയ ഉടമകളെ പ്രഖ്യാപിച്ചത്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സഹ ഉടമകളെ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെത്തിയ സച്ചിനെ മന്ത്രി ഇ പി ജയരാജൻ ഡോ ടി എൻ തോമസ് ഐസക് എന്നിവർ ചേർന്ന് സ്വീകരിച്ചു.
മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ലഹരിക്കെതിരെ സച്ചിനെ കേരളത്തിന്റെ ബ്രാൻഡ് അംബാസിഡറാക്കാനും തീരുമാനിച്ചു. കേരളത്തിൽ ഫുട്‌ബോൾ അക്കാദമി തുടങ്ങുമെന്ന് സച്ചിനും ഉറപ്പുനൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here