ജനിലിയയ്ക്കും റിതേഷിനും രണ്ടാമത്തെ കുഞ്ഞ് പിറന്നു.

രണ്ടു വയസ്സുകാരന്‍ റിയാന് പുറമെ ഇനി ഒരു കുഞ്ഞിന്റേയും കൂടി മാതാപിതാക്കളാണ് താരദമ്പതിമാരായ റിതേഷും ജനിലിയയും. രണ്ടാമത്തെ കുഞ്ഞിന്റെ വിവരം റിതേഷതന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
അമ്മയും അച്ഛനും എനിയ്ക്ക് അനിയനെ സമ്മാനിച്ചു. ഇനി എന്റെ എല്ലാ കളിപ്പാട്ടങ്ങളും അനിയനാണ് എന്നാണ് റിയാന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത ശേഷം റിതേഷ് എഴുതിയിരിക്കുന്നത്.
2003 മുതല്‍ പ്രണയത്തിലായ ജനീലിയയും റിതേഷും 2012 ലാണ് വിവാഹിതരാകുന്നത്. 2014 ലായിരുന്നു ആദ്യത്തെ കുഞ്ഞിന്റെ ജനനം.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top