Advertisement

വലിപ്പത്തില്‍ നാലാംസ്ഥാനത്തുള്ള സ്മാര്‍ട് ക്രൂസ് ഷിപ്പ് കൊച്ചിയില്‍

June 2, 2016
0 minutes Read

ലോകത്തില്‍ തന്നെ വലിപ്പത്തില്‍ നാലാംസ്ഥാനത്തുള്ള സ്മാര്‍ട് ക്രൂസ് ഷിപ്പായ ഒവേഷന്‍ ഓഫ് ദ സീസ് കൊച്ചിയിലെത്തി. 7000 കോടിയാണ് ഇതിന്റെ നിര്‍മ്മാണ ചെലവ്.
അക്ഷരാര്‍ത്ഥത്തില്‍ സ്മാര്‍ട്ട് തന്നെയാണ് കപ്പല്‍. സ്മാര്‍ട് സ്ക്രീനുകളില്‍ ടച്ച് ചെയ്യുകയേ വേണ്ടൂ, ആവശ്യമുള്ള ഡ്രിങ്കുകളും ഭക്ഷണവും മുന്നിലെത്തും. ബാര്‍ അറ്റന്റേഴ്സ് എല്ലാം റോബോര്‍ട്ടുകളാണ്. 18 റസ്റ്റോറന്റുകളാണ് ഇവിടെയുള്ളത്. കേരളീയ രീതിയടക്കം 18 രാജ്യങ്ങളുടെ തനതായ രുചി ഇവിടെ നിന്നും ആസ്വദിയ്ക്കാം. ഏറ്റവും മുകളില്‍ രണ്ട് പൂള്‍ ഡക്ക്. കൃത്രിമ കടല്‍ത്തിര, റോക്ക് ക്ലംബിംഗ്, ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട്, റോളര്‍ സ്കേറ്റിംഗ്, ത്രി ഡി തീയറ്റര്‍, തുടങ്ങി എല്ലാ വിനോദങ്ങള്‍ക്കും ഷിപ്പില്‍ സൗകര്യം ഉണ്ട്.  കഴിഞ്ഞമാസമാണ് ഇത് ലോകസഞ്ചാരത്തിന്റെ കന്നിയാത്ര തുടങ്ങിയത്. 4800 യാത്രക്കാര്‍ക്ക് ഒരേ സമയം ഇതില്‍ യാത്ര ചെയ്യാം. ഇന്നലെ അത് കൊച്ചിയിലെത്തയത് 4182 യാത്രക്കാരുമായാണ്. 1500 ജീവനക്കാരും കപ്പലിലുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ആഢംബര കപ്പല്‍ ഹാര്‍മണി ഓഫ് ദ സീസ് സ്വന്തമായുള്ള റോയല്‍ കരീബിയന്‍ ക്രൂസിന്റേത് തന്നെയാണ് ഓവേഷന്‍ഓഫ് ദ സീസും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top