സ്പീക്കര്‍ തെരഞ്ഞെടുപ്പ്: ആരെയും തുണയ്ക്കാതെ പി.സി ജോര്‍ജ്ജ്

14 ാം നിയമസഭയുടെ സ്പീക്കറിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു.9 മണിയ്ക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. പിണറായി വിജയനാണ് ആദ്യം വോട്ട് ചെയ്തത്. പൂഞ്ഞാറില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എ പിസി ജോര്‍ജ്ജ് ആര്‍ക്കും വോട്ട് ചെയ്യാതെ ബാലറ്റ് പേപ്പര്‍ അതു പോലെ ബാലറ്റ് പെട്ടിയില്‍ നിക്ഷേപിയ്ക്കുകയാണ് ഉണ്ടായത്. മനസാക്ഷിയ്ക്ക് അനുസരിച്ച് വോട്ട് ചെയ്യുമെന്നാണ് പി.സി ജോര്‍ജ്ജ് അറിയിച്ചിരുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പൊന്നാനി എംഎല്‍എ പി. ശ്രീരാമകൃഷ്ണനും യുഡി എഫ് സ്ഥാനാര്‍ത്ഥി വി.പി സജീന്ദ്രനുമാണ്.91 എം.എല്‍ എമാരുടെ പിന്തുണയുള്ള ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി.ശ്രീരാമകൃഷ്ണന്‍ സ്പീക്കറാകുമെന്ന് ഏതാണ്ട് ഉറപ്പാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here