ജയലളിത എൻഡിഎയിലേക്ക്???
എഐഎഡിഎംകെ എൻഡിഎ സഖ്യത്തിലേക്കെന്ന് സൂചന. ഈ മാസം പകുതിയോടെ ജയലളിതയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ സഖ്യസാധ്യത സംബന്ധിച്ച് കൂടുതൽ വ്യക്തത വരുമെന്ന് ബിജെപി കേന്ദ്രങ്ങൾ പറയുന്നു. എൻഡിഎയുടെ ഭാഗമായാലും പാർട്ടി കേന്ദ്രസർക്കാരിന്റെ ഭാഗമാകില്ല. പുറത്തുനിന്ന് സർക്കാരിനെ പിന്തുണയ്ക്കാനാണ് സാധ്യത.
ലോക്‌സഭയിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായ എഐഎഡിഎംകെയ്ക്ക് 37 എംപിമാർ ഉണ്ട്. രാജ്യസഭയിൽ പന്ത്രണ്ടും. രാജ്യസഭയിലെ അംഗബലമാണ് പാർട്ടിയെ മുന്നണിയിലെടുക്കാൻ ബിജെപിയെ പ്രേരിപ്പിക്കുന്നത്.രാജ്യസഭയിൽ അംഗബലം കുറവായതിനാൽ പല പ്രധാന ബില്ലുകളും പാസ്സാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. എൻഡിഎ സഖ്യകക്ഷിയല്ലെങ്കിലും ഭരണപക്ഷത്തിന് അനുകൂലമായ നിലപാടുകളാണ് ജയലളിത പലപ്പോഴും സ്വീകരിച്ചിട്ടുള്ളത്. തെലുങ്കുദേശം,അകാലിദൾ,ശിവസേന,ലോക്ജനശക്തി പാർട്ടി എന്നിവയാണ് ഇപ്പോൾ എൻഡിഎയിലെ പ്രധാന സഖ്യകക്ഷികൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here