കാള പെറ്റെന്ന് കേൾക്കുമ്പോഴേ കയറെടുക്കരുതേ; സോഷ്യൽ മീഡിയയോട് തസ്ലീക്കിന്റെ അപേക്ഷ
പെരുമ്പാവൂർ ജിഷ കൊലക്കേസിലെ പ്രതിയുടേതായി പോലീസ് പുറത്തുവിട്ട രേഖാചിത്രം പുറത്തുവന്നതിനു പിന്നാലെ അതുമായി സാദൃശ്യമുള്ള ഒരു ചെറുപ്പക്കാരന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. ജിഷയുടെ കൊലപാതകി എന്ന പേരിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്ന ആ ഫോട്ടോയുടെ പേരിൽ മനസ്സമാധാനം നഷ്ടപ്പെട്ടത് ശ്രീമൂലനഗരം സ്വദേശി കെ.വൈ.തസ്ലീക്ക് എന്ന കലാകാരനാണ്. അല്ലറ ചില്ലറ സിനിമാ അഭിനയവും മോഡലിംഗും ഒക്കെയായി കലാരംഗത്ത് സജീവമായ തസ്ലീക്ക് രണ്ട് ദിവസം മുമ്പ് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് ആരോ അടിച്ചുമാറ്റി പുതിയ ക്യാപ്ഷൻ ന്‌ലകിയതോടെ വൈറലായത്.
തസ്ലീക്ക് ആരെന്നോ എന്തെന്നോ അറിയില്ലെങ്കിലും രേഖാചിത്രവുമായുള്ള സാദൃശ്യം അടിസ്ഥാനമാക്കി വൻ പ്രചാരണമാണ് നടക്കുന്നത്. ഇത്തരത്തിൽ ഫോട്ടോ പ്രചരിപ്പിക്കുന്നതിനു പകരം പോലീസിൽ റിപ്പോർട്ട് ചെയ്തുകൂടെ എന്നാണ് സോഷ്യൽമീഡിയയിലെ കുറ്റാന്വേഷകരോട് തസ്ലീക്കിന്റെ ചോദ്യം. സോഷ്യൽ മീഡിയയിലൂടെ ചിത്രം ഹിറ്റ് ആയോതടെ സ്വന്തം സുരക്ഷയ്ക്ക് പോലീസിന്റെ സഹായം തേടിയിരിക്കുകയാണ് തസ്ലീക്ക്.പുറത്തിറങ്ങിയാൽ പ്രതിയെന്നു കരുതി ആരെങ്കിലും ആക്രമിച്ചാലോ എന്ന് ഈ ചെറുപ്പക്കാരൻ ഭയപ്പെടുന്നു.ഇനി ആരെയും ഇങ്ങനെ വേദനിപ്പിക്കരുതേ എന്നാണ് തസ്ലീക്കിന്റെ അപേക്ഷ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here