സോളാറിൻ ;ഏറ്റവും വില കൂടിയ സ്മാർട്ട് ഫോൺ

 

ലോകത്തെ ഏറ്റവും വില കൂടിയ സ്മാർട്ട് ഫോൺ വിപണിയിലെത്തി. ഇസ്രയേലിൽ നിന്നുള്ള സ്റ്റാർട്ട് അപ് കമ്പനിയായ സിറിൻ ലാബ്‌സ് ആണ് സോളാറിൻ എന്ന സ്മാർട്ട് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ഒമ്പതുലക്ഷം രൂപയാണ് ഇതിന്റെ വില.

ഫിംഗർ സെൻസർ,എൻഡ് ടു എൻഡ് എൻക്രിപ്ഷൻ,സൈബർ ആക്രമണങ്ങൾ പ്രതിരോധിക്കാനുള്ള പ്രത്യേക സംവിധാനം തുടങ്ങി നിരവധി നൂതന സാങ്കേതിക സംവിധാനങ്ങൾ സോളാറിനിൽ ഉണ്ട്. പൊടിയെയും വെള്ളത്തേയും പ്രതിരോധിക്കാനുള്ള കഴിവും ഫോണിനുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

24 മെഗാപിക്‌സല്‍ പിന്‍ ക്യാമറ, 8 മെഗാപിക്‌സല്‍ മുന്‍ ക്യാമറ, 128 ജിബി ഇന്റേണല്‍ മെമ്മറി ,4 ജിബി റാം, എന്നീ സംവിധാനങ്ങള്‍ അടങ്ങിയ ഫോണിന്റെ സ്‌ക്രീന്‍ വലിപ്പം 5.5 ഇഞ്ചാണ്. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് സോളാറിൻ പ്രവർത്തിക്കുക.നാലായിരം എംഎഎച്ച് ബാറ്ററി കപ്പാസിറ്റി വാഗ്ദാനം നല്‍കുന്ന സൊളാറിന് 31 മണിക്കൂറാണ് സംസാര ദൈര്‍ഘ്യം.  നിലവില്‍ ലണ്ടനിലുള്ള കമ്പനി ഷോറൂമുകളില്‍ നിന്നും മാത്രമാണ് ഫോണ്‍ ലഭ്യമാകുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top