Advertisement

നമ്മെ കബളിപ്പിച്ച പത്ത് ചിത്രങ്ങൾ!!

June 5, 2016
Google News 5 minutes Read

 സോഷ്യൽമീഡിയ വഴി വ്യാജചിത്രങ്ങൾ പ്രചരിക്കുന്നത് ഇപ്പോൾ പതിവാണ്. ഇത്തരം ചിത്രങ്ങൾ ഷെയർ ചെയ്യുന്നവർ ഇതിന്റെ സത്യാവസ്ഥ അന്വേഷിക്കാറുമില്ല. പലപ്പോഴും വെറുതെ ഒരു രസത്തിനു വേണ്ടിയാവും പലരും വ്യാജചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത്. കൃത്യമായ ഉദ്ദേശത്തോട് കൂടി പലരെയും ചതിക്കാൻ വേണ്ടിയും ഇത്തരം തന്ത്രങ്ങൾ ഉപയോഗിക്കാറുണ്ട്. അമാനുഷികസാന്നിധ്യങ്ങളുടെ ചിത്രങ്ങൾ,ചരിത്രത്തെ വളച്ചൊടിക്കുന്ന ചിത്രങ്ങൾ,വംശീയമാനങ്ങൾ പ്രകടമാക്കുന്ന ചിത്രങ്ങൾ തുടങ്ങി പല വിഭാഗത്തിൽ പെടുന്നവയാണ് ഈ ഹോക്‌സുകൾ.

 

എന്താണ് ഹോക്‌സ് ?

ചുരുക്കിപ്പറഞ്ഞാൽ ഹോക്‌സ് എന്നാൽ കബളിപ്പിക്കൽ. സാധാരണക്കാരെ മാത്രമല്ല മാധ്യമഭീമൻമാരെ വരെ പറ്റിച്ച ചരിത്രമുണ്ട് ഇത്തരം ഹോക്‌സുകൾക്ക്.പതിനെട്ടാം നൂറ്റാണ്ടുമുതൽ ഇത് നടക്കുന്നുണ്ട്.ഇന്റർനെറ്റും ഫോട്ടോഷോപ്പുമൊക്കെ സജീവമായതോടെ ഹോക്‌സ് എന്ന പദം കൂടുതൽ ചർച്ച ചെയ്യപ്പെടുന്നു എന്ന് മാത്രം!!

എന്തുകൊണ്ട് ഇവയ്ക്ക് പ്രചാരം ലഭിക്കുന്നു ?

സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിൽ സമയം ചെലവഴിക്കുന്ന ഭൂരിഭാഗം പേരും പല തരത്തിലുള്ള വികാരങ്ങൾക്ക് അടിമകളാണ്.ഈ മനോനിലയാണ് സത്യാവസ്ഥ മനസ്സിലാക്കാതെ ഇത്തരം ചിത്രങ്ങൾ ഷെയർ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. മറ്റൊരു കാരണം സുഹൃത്ത് ഷെയർ ചെയ്ത അല്ലെങ്കിൽ പോസ്റ്റ് ചെയ്ത ചിത്രം അയാളോടുള്ള ഇഷ്ടം കൊണ്ട് മാത്രം ഷെയർ ചെയ്യുന്നു എന്നതാണ്.

സോഷ്യൽ മീഡിയ വഴി ലോകം കബളിപ്പിക്കപ്പെട്ട പത്ത് പ്രധാന ചിത്രങ്ങൾ ഇവയാണ്.

11665694_414048668768183_2295393767023652470_n

ലോകത്തെ ഏറ്റവും കറുത്ത കുഞ്ഞ് ആഫ്രിക്കയിൽ ജനിച്ചു എന്ന ക്യാപ്ഷനോടെ ശ്രദ്ധിക്കപ്പെട്ട ചിത്രം. എന്നാൽ ഇത് വ്യാജമാണെന്ന് തെളിയിക്കുന്നത് കുഞ്ഞിന്റെ കണ്ണ് ആണ്.ഫോട്ടോഷോപ്പിലൂടെയോ അല്ലെങ്കില്‍ അത്തരത്തിലുള്ള സോഫ്റ്റ് വെയറുകളിലൂടെയോ ഇങ്ങനെയൊരു ചിത്രം രൂപപ്പെടുത്തുമ്പോള്‍ സംഭവിച്ചു പോയ പിഴവാകാം അത്.കണ്ണിന്റെ ഏറ്റവും പുറത്തുള്ള പാളിയെ ദൃഢപടലം (Sclera) എന്നാണു പറയുന്നത്. അവിടെ എല്ലായ്‌പ്പോഴും വെള്ള നിറം ഉണ്ടാകുമെന്നാണ് ശാസ്ത്രം പറയുന്നത്. ഇനി അല്ലാതെ സംഭവിച്ചാലും ചിത്രം ഹോക്‌സല്ലെങ്കില്‍ ലോകത്തെ മാധ്യമങ്ങളെല്ലാം ഇത് വാര്‍ത്തയാക്കുകയും ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെയല്ലാതെ തന്നെ അറിയുകയും ചെയ്‌തേനെ.

11241440_414048678768182_2820761488351963023_n

  ഡിസി നേപ്പാള്‍ എന്ന സൈറ്റിലൂടെ  ഏറ്റവും ഇമോഷണലായ ചിത്രം എന്ന ടൈറ്റിലില്‍ ലോകം ശ്രദ്ധിച്ച ചിത്രം .അമ്മ നഷ്ടപ്പെട്ട ഈ കുട്ടിയെ ദത്തെടുക്കാന്‍ വരെ സൈറ്റുമായി പലരും ബന്ധപ്പെട്ടിരുന്നു.ഡിസി നേപ്പാള്‍ എന്ന സൈറ്റിന് ഒരു പക്ഷെ ഏറ്റവും മൈലേജ് ഉണ്ടായത് ഈ ചിത്രത്തിലൂടെ ആയിരിക്കും.Toshiki Itoh എന്ന ജാപ്പനീസ് സംവിധായകന്‍ സംവിധാനം ചെയ്ത ‘Shirish Ko Phool’ എന്ന നേപ്പാളി ചിത്രത്തിലെ ഒരു രംഗമാണ് സ്‌ക്രീന്‍ ഷോട്ടായി പ്രചരിക്കുന്നതെന്ന് പലരും അറിഞ്ഞിരുന്നില്ല.. നേപ്പാളില്‍ ഏതെങ്കിലും പ്രകൃതി ദുരന്തത്തിന്റെ ശേഷിപ്പുകളെന്ന രീതിയില്‍ വരെ ചിത്രം പ്രചരിച്ചിരുന്നു. റെഡ്ഡിറ്റ് ഡോട്ട് കോം എന്ന വെബ്‌സൈറ്റ് അത് ഫൈക്കാണെന്ന് തെളിവുകളോടെ പോസ്റ്റ് ചെയ്തിട്ടും ഇപ്പൊഴും പലരും ഇത് ഷയറു ചെയ്യുന്നുണ്ട്.
അബ്ദേൽ അസീസി അൽ അതിബി എന്ന സൌദി അറേബ്യന്‍ ഫോട്ടോ ഗ്രാഫര്‍ തന്റെ പ്രൊജക്റ്റിന്റെ ഭാഗമായി സഹോദരീപുത്രനായ ഇബ്രാഹിമിനെ ശവക്കല്ലറയ്ക്കു നടുവില്‍ പോസ് ചെയ്യിപ്പിക്കുകയായിരുന്നു. അതിനു ശേഷം ഇന്‍സ്റ്റര്‍ഗ്രാമിലൂടെ പ്രചരിച്ച ചിത്രം സിറിയന്‍ ആഭ്യന്തര കലാപത്തിന്റെ സമയത്ത് വൈറല്‍ ആയി
. തന്റെ ചിത്രം തെറ്റിദ്ധരിപ്പിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ ഫോട്ടോഗ്രാഫര്‍ കൂടുതല്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതോടെയാണ് ചിത്രം ഹോക്‌സ് ആയിരുന്നു എന്ന് ലോകം
തിരിച്ചറിഞ്ഞത്.

11112208_414048728768177_3492205633198343688_n‘മാല്‍ബറൊ’ മരിജ്വാന സിഗരറ്റ് വിപണിയില്‍ എത്തിക്കുന്നു എന്ന പേരില്‍ പ്രചരിച്ച ഈ ചിത്രം ഫോട്ടോഷോപ്പിലൂടെ കൃത്രിമമായി നിര്‍മ്മിച്ചതായിരുന്നു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ മരിജ്വാന ഉപയോഗിക്കുന്നതില്‍ നിലവിലുണ്ടായിരുന്ന നിയമതടസ്സങ്ങള്‍ ഒഴിവാക്കുകയും നിശ്ചിത അളവില്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ നിയമാനുമതി നല്‍കുകയും ചെയ്ത വാര്‍ത്ത പുറത്തു വന്നതില്‍ പിന്നെയാണ് ഈ ഫോട്ടോഷോപ്പ് ചിത്രം ലോകം മുഴുവന്‍ പ്രചരിച്ചത്.  ഒടുവില്‍ ഇത് വ്യാജമാണെന്ന് തെളിയിക്കാന്‍ മാല്‍ബറോ കമ്പനി ഒരുപാട് ബുദ്ധിമുട്ടി.

11698407_414048752101508_5392171583614924587_nമഹാത്മാ ഗാന്ധി ഒരു വിദേശ വനിതയുമായി നൃത്തം ചെയ്യുന്ന ഈ ചിത്രം വലിയ രീതിയില്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച ഒന്നാണ്. എന്നാല്‍ ഈ ചിത്രവും ഹോക്‌സ് ആയിരുന്നു. വയറല്‍ കാറ്റഗറിയില്‍ പെട്ട ചിത്രം യഥാര്‍ത്ഥത്തില്‍ ഓസ്‌ട്രേലിയന്‍ ചലച്ചിത്ര നടി തന്റെ സുഹൃത്തായ നടനോടൊപ്പം സിഡ്‌നിയിലെ ഒരു ക്ലബ്ബില്‍ വിരുന്നിനിടെ നൃത്തം ചെയ്യുന്ന ചിത്രമായിരുന്നു . മഹാത്മാഗാന്ധിയുടെ ശരീരം എത്രത്തോളം മെലിഞ്ഞതായിരുന്നു എന്ന് നമുക്കറിയാം. ചിത്രത്തില്‍ കൈകാലുകളിലെ മസിലുകളുടെ രീതി നോക്കിയാല്‍ മാത്രം മതി
ചിത്രം വ്യാജമാണെന്ന് മനസ്സിലാക്കാന്‍!!

ഭീമാകാരമായ അസ്ഥികൂടം സൗദി അറേബ്യയില്‍ കണ്ടെത്തി എന്ന പേരില്‍ 2004ല്‍ പുറത്തുവന്ന ഈ ചിത്രം ലോക ജനത വളരെ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. പല ഓൺലൈൻ മാസികകളിലും സോഷ്യല്‍ മീഡിയകളിലും പ്രചരിച്ച
ചിത്രം ഏവരും അത്ഭുതത്തോടെയാണ് കണ്ടത്.Worth1000.com അംഗമായ അയോൺ കൈറ്റ്‘Archaeological Anomalies’ എന്ന ഫോട്ടോ എക്‌സിബിഷനില്‍ അയക്കാന്‍ വേണ്ടി 2002ല്‍ തയ്യാറാക്കിയതായിരുന്നു ഇത്. ആര്‍ക്കിയോളജിക്കല്‍ ഹോക്‌സ് നിര്‍മിക്കുക എന്ന പേരില്‍ നടത്തിയ എക്‌സിബിഷനു വേണ്ടി നിര്‍മ്മിച്ച ചിത്രം ലോകത്തെ ഞെട്ടിച്ചത് ഫോട്ടോഗ്രാഫര്‍ പോലും അറിഞ്ഞത് എറെ വൈകിയാണ്.

 11053519_414048832101500_4031422277057278262_n

ഈ ചിത്രം ഹോക്‌സാണെന്ന് ആദ്യമേ പലരും അഭിപ്രായപ്പെട്ടിരുന്നു. ഗർഭസ്ഥ
ശിശുവിന്റെ കാൽപ്പാദത്തിന് ഇത്ര വലുപ്പം കാണുമോ എന്ന സന്ദേഹം ആണ് പലരും ഇത് ഫൈക്കാണെന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കാനുള്ള പ്രധാന കാരണമായി പറയുന്നത്. എന്നിരുന്നാലും ചിത്രവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍  തുടരുന്നു.

2004 ഡിസംബറില്‍ ഏഷ്യന്‍ തീരങ്ങളില്‍ ഉണ്ടായ സുനാമിയുടെ ചിത്രങ്ങളില്‍ ഏറ്റവും അധികം പ്രചരിപ്പിക്കപ്പെട്ട ഈ ചിത്രം ഹോക്‌സ് ആയിരുന്നു. 100 മീറ്റര്‍ ഉയരത്തില്‍ തായ്‌ലന്റിലെ ഫുക്കറ്റ് നഗരത്തില്‍ ഉണ്ടായ സുനാമി തിരമാല എന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ട ചിത്രത്തില്‍ കാണുന്ന നഗരം ഫുക്കറ്റ് അല്ല.ചിലിയിലെ ആന്റോഫഗസ്റ്റയാണ് .

11709682_414048878768162_1288988982318904610_n
ദൈവത്തിന്റെ കൈ എന്ന പേരില്‍ പുറത്തു വന്ന ഈ ചിത്രം ഫ്‌ലോറിഡയില്‍ നിന്ന് 2004ല്‍ ആണു പുറത്ത് വന്നത്. വിശ്വാസികളുകളും അവിശ്വാസികളും പ്രകൃതിയുടെ വികൃതിയായും ദൈവത്തിന്റെ കൈ ആയും എല്ലാം ചിത്രത്തെ വ്യാഖ്യാനിച്ചു. ചിത്രം ദിവസങ്ങല്‍ക്കുള്ളില്‍ പല വഴികളിലൂടെ പ്രചരിപ്പിക്കപ്പെട്ടു, ചിലര്‍ വിശ്വാസത്തിന്റെ പേരില്‍ ചിത്രമുപയോഗിച്ച് പണം തട്ടിയതായും വാര്‍ത്തകളുണ്ട്. എന്നാല്‍ ചിത്രം ഡിജിറ്റല്‍ വര്‍ക്ക് ആയിരുന്നു. പോലെ ഹൊക്‌സ് എന്ന് പലരും കാണിച്ചിട്ടും ഇതിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തു വന്നിട്ടും ഇന്നും ദൈവത്തിന്റെ കൈ തന്നെയെന്ന് വിശ്വസിച്ച് ആരാധിക്കുന്നവര്‍ നിരവധി ഉണ്ടത്രെ.
1506723_414049445434772_1658192806768646610_n2015 ഏപ്രില്‍ 25ന് നേപ്പാള്‍ ഭൂകമ്പത്തില്‍ പെട്ട രണ്ടരവയസുകാരിയെ സഹോദരന്‍
സംരക്ഷിക്കുന്നു എന്ന പേരില്‍ വന്ന  ചിത്രം . രണ്ടു കുട്ടികള്‍ ആയതിനാലും നേപ്പാള്‍ ഭൂകമ്പം വന്‍ നാശം വിതച്ച സമയമായതിനാലും ആളുകള്‍ സത്യാവസ്ഥ അന്വേഷിക്കാതെ ചിത്രം ഷെയർ ചെയ്തു.എന്നാല്‍ ഈ ചിത്രം നാ സന്‍ എന്ന ഫോട്ടോഗ്രാഫര്‍ 2007ല്‍ വിയറ്റ്‌നാമില്‍ നിന്ന് പകര്‍ത്തിയ ചിത്രമായിരുന്നു. വിയറ്റ്‌നാമിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ മാതാപിതാക്കള്‍ ജോലിചെയ്തിരുന്നിടത്ത് കുട്ടികള്‍ കളിക്കുകയായിരുന്നു. പെട്ടന്ന് പെണ്‍കുട്ടി കരഞ്ഞപ്പോള്‍ അവളെ ആശ്വസിപ്പിക്കുന്ന രംഗമായിരുന്നു തനിക്ക് അപ്രതീക്ഷിതമായി കിട്ടിയത് എന്നാണ് നാ സന്‍ ബിബിസിയില്‍ നല്‍കിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയത്.
മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ എന്ന രീതിയിലും നേപ്പാള്‍ ഭൂകമ്പത്തിന്റെ ശേഷിപ്പുകള്‍ എന്ന രീതിയിലും വൈറലായ ചിത്രം വ്യാജമാണെന്ന്
ലോകം അറിയുന്നതിനു മുമ്പേ ലക്ഷണക്കനാളുകള്‍ മുഖപുസ്തകത്തിലൂടെ ഇത് ഷെയർ ചെയ്ത് കഴിഞ്ഞിരുന്നു.
സാങ്കേതിവിദ്യ എത്രയൊക്കെ വികസിച്ചെന്ന് അറിഞ്ഞിട്ടും ഇത്തരം വ്യാജചിത്രങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യാനോ സത്യാവസ്ഥ അറിയാനോ മിക്കവരും ശ്രമിക്കുന്നില്ല എന്നതാണ് ഏറ്റവും ദുഖകരമായ വസ്തുത.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here