ഇങ്ങനെയുമുണ്ടോ റോഡുകൾ !!!!

നടുറോഡിൽ ഒരു വൻ ഗർത്തം. പേടിയോടെയാണ് താഴേക്ക് നോക്കിയത്. അപ്പോഴതാ മനോഹരമായ തടാകം. ആ ഗർത്തതിന്റെ അരിക് ചേർന്ന് വീണ്ടും മുന്നോട്ട് നടന്നു. അപ്പോഴതാ വീണ്ടും തടാകം. അതിലൂടെ വള്ളത്തിൽ നീങ്ങുന്ന കുട്ടികൾ. വീണ്ടും മുന്നോട്ട് നടക്കുമ്പോൾ കണ്ടത് നിലക്കണ്ണാടിയിൽ നിന്നിറങ്ങിവരുന്ന ഭീമൻ കടുവ.അതിശയിപ്പിച്ചത് അതിന്റെ പുറത്ത് ഒരു യുവതിയുണ്ട് എന്നതാണ്. കാഴ്ചകൾ അവസാനിക്കുന്നില്ല. പടച്ചട്ടയണിഞ്ഞ മരപ്പാവപ്പടയാളികളുണ്ട്,വെള്ളച്ചാട്ടങ്ങളുണ്ട്. അങ്ങനെ കാഴ്ചകൾ കണ്ട് കണ്ട് നടന്ന് വഴി തീർന്നതറിഞ്ഞില്ല. പെട്ടന്നാണ് ശ്രദ്ധിച്ചത് വഴി അവസാനിക്കുന്നത് ഒരു ഭീമൻ കെട്ടിടത്തിന്റെ മുകളിലാണ്. ഇനി എന്തു ചെയ്യും!!!!!
ആ പറഞ്ഞതത്രയും ഏതെങ്കിലും ഫാന്റസി കഥയിലെ ഭാഗങ്ങളോ സ്വപ്നമോ ഒന്നുമല്ല. പൊതുനിരത്തുകളിൽ തീർത്തിരിക്കുന്ന അതിശയകരമായ ത്രീ ഡി പെയിന്റിങ്ങുകളെക്കുറിച്ചാണ്. കണ്ടുനോക്കൂ,നിങ്ങളും അത്ഭുതപ്പെടും…..