ആ ട്രെയിൻ യാത്രയിൽ എന്താവും സംഭവിക്കുക; സസ്‌പെൻസ് നിറച്ച് ‘തൊടരി’യുടെ മനോഹര ട്രെയിലർ

സസ്‌പെൻസും കോമഡിയും നിറച്ച് തൊടരിയുടെ ട്രെയിലർ എത്തി. തുരന്തോ എസ്പ്രസ് ട്രെയിനിൽ ചെന്നൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് കഥ നടക്കുന്നത്. തൊടരി എന്ന വാക്കിന്റെ അർത്ഥം തീവണ്ടി എന്നാണ്.ട്രെയിലറിൽ നിറഞ്ഞുനിൽക്കുന്നതും ട്രെയിൻ തന്നെ. ധനുഷും കീർത്തി സുരേഷും കേന്ദ്രകഥാപാത്രങ്ങളാവുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. പുറത്തിറങ്ങിയ ട്രെയിലർ ആ പ്രതീക്ഷ വർധിപ്പിക്കുന്നതാണ്. ടെയിനിലെ പാൻട്രി ജീവനക്കാരനാണ് ധനുഷിന്റെ പൂച്ചിയപ്പൻ എന്ന കഥാപാത്രം. തീവ്രവാദിയെന്ന് സംശയിക്കപ്പെടുന്ന മലയാളിപെൺകുട്ടി സരോജയായി കീർത്തി സുരേഷ് എത്തുന്നു.കുംകി,മൈന എന്നീ ചിത്രങ്ങളുടെ സംവിധായകനായ പ്രഭു സോളമനാണ് തൊടരി സംവിധാനം ചെയ്തിരിക്കുന്നത്.റൊമാന്റിക് ത്രില്ലർ എന്നാണ് ചിത്രത്തെ സംവിധായകൻ വിശേഷിപ്പിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement