യുഎഇയിൽനിന്ന് ഇന്ത്യയിലേക്ക് ലോക്കൽ കോൾ ചെയ്യാം പ്രാദേശിക നിരക്കിൽ

യുഎഇയിൽനിന്ന് ഇനി ഇന്ത്യയിലേക്ക് ലോക്കൽ കോൾ ചെയ്യാം. നൂറിലേറെ രാജ്യങ്ങളിലേക്ക് ഒരേ നിരക്കിൽ കോൾ ചെയ്യാൻ സാധിക്കും. യു എ ഇ യിലെ ദേശീയ ടെലികോം കമ്പനിയായ ഇത്തിസലാത്താണ് പദ്ധതി കൊണ്ടുവന്നിരിക്കുന്നത്. എന്നാൽ പ്രീപെയ്ഡ് വരിക്കാർക്ക് മാത്രമാണ് ഈ അവസരം നിലവിൽ ലഭ്യമാകുക. പദ്ധതിയിൽ അംഗമാകുന്ന പ്രവാസികൾക്ക് ഇന്ത്യയിലേക്ക് വിളിക്കാൻ മിനുട്ടിന് 36 ഫിൽസ് നൽകിയാൽ മതിയാകും. യുഎഇയിൽ ഈടാക്കുന്ന പ്രാദേശിക നിരക്കിൽ പ്രവാസികൾക്കും വിളിക്കാം എന്നതാണ് പ്രത്യേകത.
*141# എന്ന് ടൈപ്പ് ചെയ്ത് പദ്ധതിയിൽ അംഗമാകാം. വിവിധ രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഈ ഓഫർ സഹായകമാകുമെന്ന് അധികൃതർ വാകർത്താകുറിപ്പിൽ അറിയിച്ചു. നിശ്ചിതകാലത്തേക്ക് മാത്രമുള്ള ആനുകൂല്യമാണെങ്കിലും ഇത് എത്രകാലത്തേക്ക് എന്ന് ഇത്തിസലാത്ത് വ്യക്തമാക്കിയിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here