നിതാഖത്ത് കര്‍ശനമായി. മലയാളികള്‍ മടങ്ങുന്നു.

സൗദി അറേബ്യയില്‍ മൊബൈല്‍ ഫോണ്‍ വില്‍പ്പന രംഗത്ത് നിതാഖത്ത് നടപ്പാക്കിയതോടെ ജോലി നഷ്ടമായി മലയാളികള്‍ മടങ്ങിത്തുടങ്ങി.
തിങ്കളാഴ്ചയാണ് സൗദിയില്‍ നിതാഖത്ത് കര്‍ശനമായി നടപ്പാക്കി തുടങ്ങിയത്. മൂന്നൂമാസത്തിനകം പൂര്‍ണ്ണമായും ഈ മേഖലയില്‍ നിതാഖത്ത് നടപ്പാകുമെന്നാണ് കരുതുന്നത്.
പലരും ജോലിയില്‍ അനിശ്ചിതത്വം വന്നതോടെ അവധിയെടുത്ത് റീ എന്‍ട്രി വിസയില്‍ നാട്ടിലേക്ക് മടങ്ങുകയുമാണ്. ടെക്നീഷ്യന്, റിസപ്ഷനിസ്റ്റ് ജെലിനോക്കിയവര്ക്കാണ് ഇപ്പോള്‍ ജോലി നഷ്ടപ്പെടുന്നത്.
സൗദിയില്‍ മൊബൈല്‍ ആക്സസറീസ് വില്പ നടത്തുന്നവരില്‍ ഭൂരിഭാഗം പേരും മലയാളികളാണ്. ഇവരില്‍ പലരും പുതിയ ജോലി നോക്കി തുടങ്ങി. ബാക്കിയിടങ്ങളില്‍ സൗദി പൗരന്മാരെ ജോലിയ്ക്ക് നിയമിച്ചു കഴിഞ്ഞു. ഇതൊന്നും സാധ്യമാകാത്ത കടകള്‍ പൂട്ടിക്കിടക്കുകയാണ്. പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ 20,000റിയാല്‍ പിഴ ഈടാക്കുമെന്നാണ് മുന്നറിയിപ്പ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here