ചെങ്ങന്നൂര്‍ കൊല: ഷെറിനെതിരെ ഫോറിനേഴ്സ് ആക്ട് പ്രകാരം കേസെടുക്കണമെന്ന് കോടതി

ചെങ്ങന്നൂരില്‍ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ ഷെറിനെതിരെ വിദേശികള്‍ക്ക് ബാധകമായ നിയമപ്രകാരം കേസെടുക്കണമെന്ന് കോടതിയുടെ നിര്‍ദേശം. പൊലീസ് കസ്റ്റഡിയിലായിരുന്ന ഷെറിന്റെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയശേഷം തിരികെ ഹാജരാക്കിയപ്പോഴാണ് കോടതിയുടെ പരാമര്‍ശം. ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഓന്നാം ക്ളാസ് മജിസ്ട്രേറ്റ് സുനില്‍ ബര്‍ക്ക്മന്‍സ് വര്‍ക്കിയുടെതാണ് ഈ നിര്‍ദേശം. അവസാനമായി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തനിക്ക് പാസ്പോര്‍ട്ട് ഉണ്ടെന്നാണ് കോടതിയുടെ ചോദ്യത്തിന് ഷെറിന്‍ മറുപടി നല്‍കിയത്. എന്നാല്‍, ഇയാളുടെ പാസ്പോര്‍ട്ട് കണ്ടത്തൊന്‍ കഴിഞ്ഞില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ ധരിപ്പിച്ചു.
ആഴ്ചകള്‍ക്ക് മുമ്പ് അമേരിക്കന്‍ കോണ്‍സുലേറ്റില്‍നിന്ന് എത്തിയ ഉദ്യോഗസ്ഥര്‍ ഷെറിന് അമേരിക്കന്‍ പൗരത്വമുണ്ടെന്നും അവിടെ ഇയാള്‍ കുറ്റകൃത്യങ്ങള്‍ നടത്തിയതിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും പാസ്പോര്‍ട്ടിന്‍െറ കാലാവധി 2012ല്‍ കഴിഞ്ഞതാണെന്നും പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഷെറിനെതിരെ ഫോറിനേഴ്സ് ആക്ട് പ്രകാരം കേസെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here