ഇന്നത്തെ നോമ്പുതുറയ്ക്ക് തയ്യാറാക്കാം ഉന്നക്കായ

മലബാർ വിഭവങ്ങളിൽ ഏറെ സ്വാദിഷ്ടമായ പലഹാരമാണ് ഉന്നക്കായ. ഈ റമദാൻ മാസത്തിൽ നോമ്പുതുറയ്ക്കായി തയ്യാറാക്കാം ഉന്നക്കായ.
ഉന്നക്കായ തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ
അധികം പഴുക്കാത്ത നേന്ത്രപ്പഴം – 4
നെയ്യ് – 4 ടേബിൾ സ്പൂൺ
തേങ്ങ ചിരവിയത് – ഒരു മുറി
പഞ്ചസാര – 2 കപ്പ്
കിസ്മിസ്, കശുവണ്ടിപ്പരിപ്പ് – കുറച്ച്
ഏലയ്ക്ക – ഒരു ടീസ്പൂൺ
എണ്ണ – ആവശ്യത്തിന്
ഉന്നക്കായ തയ്യാറാക്കുന്ന വിധം
പഴം അവിയിൽവേവിച്ച് പുഴുങ്ങി കൈകൊണ്ട് കട്ടയില്ലാതെ മെല്ലെ ഉടച്ചെടുക്കണം. ഒരു പാനിൽ വലിയ സ്പൂൺ നെയ്യൊഴിച്ച് ചൂടാക്കുക. ഇതിലേക്ക് തേങ്ങ ചേർത്ത് നന്നായി ഇളക്കുക. ബ്രൗൺ നിറമാകുന്നതുവരെ തേങ്ങ മൂപ്പിക്കണം. ഇതിലേക്ക് പഞ്ചസാര ചേർത്ത ശേഷം ക്രിസ്മിസ്, കശുവണ്ടിപ്പരിപ്പ്, ഏലയ്ക്ക എന്നിവ ചേർത്ത് തണുക്കാൻ വയ്ക്കുക. പഴം ഉടച്ചെടുത്തത് ഒരു നെല്ലിക്കാ വലിപ്പത്തിൽ എടുത്ത് കൈവെള്ളയിൽ വച്ച് ഉരുട്ടി എടുക്കുക. അതിനുള്ളിൽ തേങ്ങാക്കൂട്ട് വെച്ച് ഉന്നക്കായയുടെ ആകൃതിയിൽ ഉരുട്ടി എടുത്ത് ചൂടായ എണ്ണയിൽ വറുത്തെടുക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here