ഉയരുന്ന തക്കാളിവിലയും മയിലും തമ്മിൽ എന്താ ബന്ധം!!

സംസ്ഥാനത്ത് തക്കാളിക്ക് വില കിലോയ്ക്ക് 120 രൂപ വരെയാണ്. കൈ പൊള്ളുമെന്നറിയാവുന്നതിനാൽ തക്കാളിയിൽ തൊടാൻ പോലും പേടിക്കുന്ന മലയാളികളോട് തമിഴ്‌നാട്ടിലെ കർഷകർക്ക് പറയുന്നു ഈ വിലവർധനയ്ക്ക് കാരണം മയിലുകൾ ആണെന്ന്!! തക്കാളിവില മേൽപോട്ട് ഉയരുന്നതിൽ മയിലിനെന്ത് കാര്യം എന്ന അതിശയത്തിന് ഇവിടെ കാര്യമില്ല!
തമിഴ്‌നാട്ടിലെ ഉദുമൽപേട്ടയിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും തക്കാളി എത്തുന്നത്. ഇവിടങ്ങളിലെ തക്കാളിക്കൃഷിയിടങ്ങളിൽ മുട്ടയിട്ട് പെരുകിയ മയിൽക്കൂട്ടങ്ങൾ വിളഞ്ഞ് പാകമായി നിൽക്കുന്ന തക്കാളിപ്പഴങ്ങൾ തിന്നുതീർക്കുകയാണത്രേ.തക്കാളി കിട്ടാതെ വന്നതോടെ വിപണിയിൽ ഇതിന് വിലയും വർധിച്ചു. സംസ്്ഥാനം കടക്കുമ്പോൾ തക്കാളി കിലോയ്ക്ക് 15 മുതൽ 40 രൂപ വരെയാണ് വർധിക്കുന്നത്. ഉദുമൽ പേട്ടയിൽ കിലോയ്ക്ക് 65 മുതൽ 75 രൂപ വരെ എന്നുള്ളത് തൊടുപുഴ എത്തുന്നതോടെ 80-85 ആയി ഉയരും.തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും വില 120 വരെയാവും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here