Advertisement

ദമ്പതികളുടെ തക്കാളി ഹെയിസ്റ്റ്; തന്ത്രം മെനഞ്ഞത് കര്‍ണാടകയില്‍, വില്‍പ്പന തമിഴ്‌നാട്ടില്‍

July 23, 2023
Google News 2 minutes Read
Couple hijacks tomato-laden truck, arrested    

തക്കാളിക്ക് വില വര്‍ധിച്ചതോടെ വില്‍പ്പനക്കാര്‍ക്ക് ആശ്വാസവും ഉപഭോക്താക്കള്‍ക്ക് ആശങ്കയും ഉണ്ടാക്കുന്ന വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മിക്ക സംസ്ഥാനങ്ങളിലും ഇതുവരെ നഷ്ടം മാത്രം സ്വന്തമായുണ്ടായിരുന്ന തക്കാളി കര്‍ഷകരില്‍ പലരും വിപണിയില്‍ വില കൂടിയതോടെ ലക്ഷപ്രഭുക്കളായി. ഇതിനിടെ തക്കാളിയുടെ പേരിലുള്ള വഴക്കുകളും തര്‍ക്കങ്ങളും കുടുംബപ്രശ്‌നങ്ങളും പലയിടത്തുമുണ്ടായി. (Couple hijacks tomato-laden truck, arrested)

ഇപ്പോള്‍, കര്‍ണാടകയില്‍ തക്കാളി മോഷണവുമായി ബന്ധപ്പെട്ട് ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ജൂലൈ 8ന് ബംഗളൂരുവിനടുത്തുള്ള ചിക്കജലയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചിത്രദുര്‍ഗ ജില്ലയ്ക്കടുത്തുള്ള ഹിരിയൂര്‍ ടൗണില്‍ നിന്നും തക്കാളി, കോലാര്‍ മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്ക് കൊണ്ടുപോകുകയായിരുന്നു കര്‍ഷകന്‍. വഴിയില്‍ വച്ച് കര്‍ഷകനെ ഭീഷണിപ്പെടുത്തിയ പ്രതികള്‍ രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന രണ്ടായിരം കിലോഗ്രാം തക്കാളിയുമായാണ് കടന്നുകളഞ്ഞത്.

Read Also: ചാണ്ടി ഉമ്മന്‍ യോഗ്യന്‍, പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥി ആരെന്ന് പാര്‍ട്ടി തീരുമാനിക്കും: അച്ചു ഉമ്മന്‍

ഭാസ്‌കര്‍, ഭാര്യ സിന്ധുജ എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. മറ്റ് പ്രതികളായ റോക്കി, കുമാര്‍, മഹേഷ് എന്നിവര്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. തക്കാളി വണ്ടി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അക്രമി സംഘം വാഹനം പിന്തുടര്‍ന്നു. തങ്ങളുടെ വാഹനം ഇടിച്ചെന്ന് ആരോപിച്ച് കര്‍ഷകനോടും ഡ്രൈവറോടും ഇവര്‍ പണം ആവശ്യപ്പെടുകയും ഓണ്‍ലൈനായി പണം ഇടാക്കുകയും ചെയ്തു. പിന്നാലെയാണ് പ്രതികള്‍ വാഹനത്തിനുള്ളില്‍ കയറിപ്പറ്റുകയും കര്‍ഷകനെ ബലം പ്രയോഗിച്ച് പുറത്തേക്ക് തള്ളി തക്കാൡുമായി കടന്നുകളഞ്ഞതും. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്. തക്കാളി വിറ്റ ശേഷം പ്രതികള്‍ വാഹനം ഉപേക്ഷിച്ച് നമ്പര്‍ പ്ലേറ്റില്ലാത്ത മറ്റൊരു വാഹനത്തില്‍ കയറി രക്ഷപെടുകയായിരുന്നു.

മോഷണം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ദമ്പതികള്‍ക്കെതിരെ കേസെടുത്തത്. കര്‍ണാടകയില്‍ വര്‍ധിച്ചുവരുന്ന ട്രക്ക് മോഷണത്തെ കൂട ഉയര്‍ത്തിക്കാട്ടുന്നതാണ് പുതിയ സംഭവം. തക്കാളി ക്ഷാമം മാത്രമല്ല തക്കാളി മോഷണവും തക്കാളി വിപണി വിലയെയും പ്രതികൂലമായി ബാധിക്കും. ക്ഷാമകാലത്തുള്ള തക്കാളി വില വര്‍ധന കുറഞ്ഞ വില്ക്ക് തക്കാളി വില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്ന കര്‍ഷകര്‍ക്ക് ദോഷം ചെയ്യും.നിലവില്‍ ഇന്ത്യയിലെ കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളിയെ ഓര്‍മിപ്പിക്കുന്നതുകൂടിയാണ് തക്കാളി ട്രക്ക് മോഷണം.

Story Highlights: Couple hijacks tomato-laden truck, arrested    

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here