ലൈംഗികവേഴ്ച്ച ആയിരുന്നില്ല; ആടിൽ അമീർ ചെയ്തത് റിഹേഴ്‌സൽ

ആടിനെ രതിവൈകൃതത്തിനിരയാക്കുന്ന അമീറിന്റെ വീഡിയോ അയാളുടെ മൊബൈൽ ഡേറ്റാ കാർഡിൽ നിന്നും റിക്കവറി ചെയ്ത പോലീസ് ആശയ കുഴപ്പത്തിൽ. അമീറിന്റെ പ്രവർത്തി അയാളുടെ മാനസിക വൈകല്ല്യമെന്നായിരുന്നു ഇതു വരെയുള്ള നിഗമനം. എന്നാൽ ജിഷയെ വധിക്കുവാൻ അമീർ ഉൾ ഇസ്ലാം വളരെ മുൻകൂട്ടി പദ്ധതി തയ്യാറാക്കിയിരുന്നതിനുള്ള വ്യക്തമായ തെളിവുകൾ ലഭിച്ചതോടെ പോലീസ് കുഴങ്ങി. ആടിൽ നടത്തിയത് റിഹേഴ്‌സൽ ആയിരുന്നുവെന്നാണ് പുതിയ ഊഹം. ഈ സാധ്യതയെ തള്ളിക്കളയാനാവില്ലെന്ന് ഫോറൻസിക്ക് വിദഗ്ദരും അഭിപ്രായപ്പെടുന്നുണ്ട്. അന്വേഷണത്തെ വഴിതിരിക്കാനും മനോവൈകല്ല്യം സ്ഥാപിച്ചെടുക്കാനും വിദഗ്ദ കൊലയാളികൾ ഇത്തരത്തിൽനിരവധി മാർഗ്ഗങ്ങൾ തേടാറുണ്ട്.
അമീർ താമസിച്ചിരുന്ന ലോഡ്ജ് പരിസരത്ത് മേയാൻ വന്നിരുന്ന ആടിൽ ലൈംഗിക വേഴ്ച്ച നടത്തുന്നതായാണ് വീഡിയോയിൽ ഉള്ളത്. ഇത് ചിത്രീകരിച്ചത് മറ്റൊരാളാണ്. വീഡിയോയിലെ ആടിനെ പോലീസ് കണ്ടെത്തുകയും തൃശ്ശൂരിലെ വെറ്റിനറി സർജന്മാർ പരിശോധിക്കുകയും ചെയ്തു. അപ്പോഴാണ് ആടിന്റെ ജനേന്ദ്രിയത്തിൽ കത്തികൊണ്ടേറ്റ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയത്. ആടിൽ മുറിവേൽപ്പിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ ഇല്ല.
പോലീസിന്റെ നിലവിലെ നിഗമനങ്ങളിലെ രതിവൈകൃതം എന്ന അമീറിന്റെ സ്വഭാവം സ്ഥാപിച്ചെടുക്കാനാണ് ആടിന്റെ അവസ്ഥ ഔദ്യോഗികമായി രേഖകളിൽ ആക്കിയത്. എന്നാൽ കൊല നടത്തുന്നയാളുടെ ലക്ഷ്യം അത് പുറത്തറിയുക എന്നത് തന്നെയായിരുന്നു. പിടിക്കപ്പെട്ടാൽ കൊലചെയ്തതിന്റെ അടിസ്ഥാനം മനോവൈകല്യമായി വ്യാഖ്യാനിക്കപ്പെടുകയും നിയമത്തിൽ അതിനുള്ള പഴുതുകൾ പ്രയോജപ്പെടുത്തി ശിക്ഷയിൽ നിന്നും രക്ഷനേടുകയും ചെയ്യുക എന്നതും ലക്ഷ്യമാക്കിയാകണം ഈ പ്രവർത്തി എന്നും അനുമാനിക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here