Advertisement

മോഹൻലാൽ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ തിരുത്തലുകളുമായി കുമ്മനം

June 24, 2016
Google News 1 minute Read

മാർക്‌സിസ്റ്റ് ക്രൂരതകൾ എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ല മോഹൻലാലിനോട് കുമ്മനം രാജശേഖരൻ. പ്രകൃതിചൂഷണവും വാഹനങ്ങളുടെ അമിതവേഗതയും അപകടമരണങ്ങളുമൊക്കെ വിഷയമാക്കി മോഹൻലാൽ പിണറായി വിജയന് അയച്ച തുറന്ന കത്ത് വളരെ കാലിക പ്രസക്തമുള്ളതാണ്. എന്നാൽ അതേ പോലെ തന്നെ പരിഗണന നൽകേണ്ട വിഷയമായ മുഖ്യമന്ത്രിയുടെ നാട്ടിലുൾപ്പെടെ കേരളത്തിന്റെ നിരവധി സ്ഥലങ്ങളിൽ മാർക്‌സിസ്‌റ് പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന ക്രൂരതകൾ എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ലെന്നാണ് ബിജെപി സംസ്ഥഖാന അധ്യക്ഷന് ചോദിക്കുനത്. തന്റഎ ഫേസ്ബുക്ക പോസ്റ്റിലാണ് മോഹൻലാലിനെ ഓർമ്മിപ്പിക്കും വിധത്തിലുള്ള കുറിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ വിഷയം കൂടി കത്തിൽ ഉൾപ്പെടുത്തേണ്ടതായിരുന്നില്ലേ എന്ന് പോസ്റ്റിൽ കുമ്മനം ചോദിക്കുന്നു.

കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം…

പ്രകൃതിചൂഷണവും വാഹനങ്ങളുടെ അമിതവേഗതയും അപകടമരണങ്ങളുമൊക്കെ വിഷയമാക്കി Mohanlal പിണറായി വിജയന് അയച്ച തുറന്ന കത്ത് വളരെ കാലിക പ്രസക്തമുള്ളതാണ്. എന്നാൽ അതേ പോലെ തന്നെ പരിഗണന നൽകേണ്ട വിഷയമായിരുന്നില്ലേ മുഖ്യമന്ത്രിയുടെ നാട്ടിലുൾപ്പെടെ കേരളത്തിന്റെ നിരവധി സ്ഥലങ്ങളിൽ മാർക്സിസ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന ക്രൂരതകൾ? പത്തും പതിനഞ്ചും വർഷങ്ങളായി സ്വന്തം വീട്ടിൽ വരാൻ പറ്റാത്തവർ, സ്വന്തം നാടും ബന്ധുക്കളെയും വിട്ട് അന്യനാടുകളിലേക്ക് മാറി പാർക്കേണ്ടി വന്നവർ, എപ്പോഴും മരണം വീട്ടിലേക്ക് കയറിവന്നേക്കാം എന്ന ഭയപ്പാടോടെ ജീവിക്കുന്നവർ,ഭയന്നു വിറങ്ങലിച്ചു ജീവിക്കുന്ന കുട്ടികൾ, വിവാഹ പ്രായം കഴിഞ്ഞിട്ടും കല്യാണം ശരിയാവാത്ത പെൺകുട്ടികൾ,അങ്ങിനെ എത്രയെത്ര ജീവിതങ്ങൾ.മറ്റൊരു ആശയത്തിൽ വിശ്വസിച്ചു എന്നതു കൊണ്ടു മാത്രം മാനുഷികമായ യാതൊരു പരിഗണനയും കൊടുക്കാതെ ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് മാർക്സിസ്റ് പാർട്ടി അവർക്കു സ്വാധീനമുള്ള സ്ഥലങ്ങളിൽ നടപ്പിലാക്കുന്നത്.ഇത്തരം ആക്രമണങ്ങൾ ദളിതർക്കുനേരെയും വ്യാപകമാണ്.അറുപതുകളിൽ തുടങ്ങിയ ഈ പ്രാകൃതമായ രീതികൾ അവസാനിപ്പിക്കേണ്ടത് രാഷ്ട്രീയത്തിനപ്പുറം മുഴുവൻ കേരള സമൂഹത്തിന്റെയും ആവശ്യം കൂടിയാണ്. മോഹൻലാലിന്റെ പിണറായി വിജയനുള്ള കത്തിൽ ഈ ഒരു വിഷയം കൂടി ഉൾപ്പെടുത്തേണ്ടതായിരുന്നില്ലേ…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here