ജനാധിപത്യത്തിന്റെ ഇരുണ്ട ഓർമ്മകൾക്ക് 41 വയസ്സ്

1975 ജൂൺ 24 അർദ്ധരാത്രി ജനാധിപത്യത്തിന്റെ ചേരിചേരാ സാമ്രാജ്യം കെട്ടിയുയർത്തിയ ഒരു മഹാരാജ്യത്തിന്റെ ചരിത്രത്താളിൽ ചോരപൊടിഞ്ഞു. സ്വാതന്ത്യം പിടിച്ചെടുത്ത ഇന്ത്യൻ മണ്ണിൽ പാരതന്ത്രത്തിന്റെ ചങ്ങലകൾ കിലുങ്ങി.
ആൺകുട്ടി എന്ന് ലോകം വിശേഷിപ്പിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പിടിവാശിയിൽ രാജ്യം അടിയന്തിരാവസ്ഥയിലേക്ക് കൂപ്പുകുത്തി. ചോരയുടേയും നിലവിളികളുടേയും നിറഞ്ഞ ജയിലുകളുടേയും കാലമായി 70 കൾ ബ്രിട്ടീഷ് ഭരണത്തെ ഓർമ്മിപ്പിച്ചു.
ഇങ്ങ് കേരളത്തിൽ അടിയന്തിരാവസ്ഥ എന്നാൽ ഇന്ദിരയുടെ വിശ്വസ്ഥൻ കെ കരുണാകരന്റെയും പോലീസുകാരുടേയും നായാട്ടായി, രാജൻ എന്നും ഈച്ചരവാര്യരെന്നും എഴുതപ്പെട്ടു. ജയറാം പടിക്കൽ ലക്ഷ്മണ എന്നീ പോലീസുകാർക്ക് ചവിട്ടിമെതിക്കാനുള്ള മണ്ണായി കേരളം.
പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ വിലക്കുകൾ. ഇന്ത്യ ഇന്ത്യക്കാരുടേതല്ലെന്ന് വിളിച്ചു പറഞ്ഞുകൊണ്ടിരുന്ന നിമിഷങ്ങൾ. അതായിരുന്നു 1975 ജൂൺ 25 മുതൽ 1977 മാർച്ച് 21 വരെ നീണ്ടുനിന്നത്. സർക്കാരിനെതിരെ ഉയർന്ന വായ് അടച്ചുകളയാൻ ശ്രമിക്കുകയായിരുന്നു ടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിലൂടെ ഇന്ദിര.
1966 ജനുവരിയിൽ പ്രധാനമന്ത്രിയാ ഇന്ദിരാഗാന്ധി 1971 ൽ ലോക്സഭാ തെരഞ്ഞെടുപ്പിലും വൻ വിജയം നേടി. ബാങ്കുകളുടെ ദേശസാൽക്കരണമടക്കം ഇന്ദിരയെ ജനങ്ങൾക്കിടയിൽ അഭിമതയാക്കി. എന്നാൽ 1974 ന്റെ തുടക്കത്തിൽ കാര്യങ്ങൾ മാറിത്തുടങ്ങി. കാലാവസ്ഥാ വ്യതിയാനവും തൊഴിലില്ലായ്മയും കർഷകരുടേയും വിദ്യാർത്ഥികളുടേയും പ്രതിഷേധങ്ങൾ ശക്തമാക്കി. വ്യാവസായിക ഉത്പാദനം കുറഞ്ഞു.
ബംഗ്ലാദേശ് യുദ്ധ വിജയത്തിന് ശേഷം ഇന്ദിരാഗാന്ധി മന്ത്രിസഭ അഴിമതിയുടെ കൂത്തരങ്ങാകുകയായിരുന്നു. ജയപ്രകാശ് നാരായണനും കോൺഗ്രസിൽനിന്ന് പടിയിറങ്ങിയ മൊറാർജി ദേശായിയും പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചുകൊണ്ടിരുന്നു.
അതിനിടയിൽ 1971 നടന്ന റായ്ബറേലിയിലെ ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് ജയത്തിനെതിരെ എതിർ സ്ഥാനാർത്ഥി രാജ് നാരായണൻ നൽകിയ കേസിൽ 1975 ജൂൺ 12ന് അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദ് ചെയ്ത് കൊണ്ട് വിധി പുറപ്പെടുവിച്ചു. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു എന്നതായിരുന്നു കുറ്റം. റദ്ദ് ചെയ്യുക മാത്രമല്ല അടുത്ത പത്ത് കൊല്ലത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും വിലക്കി.
കേൺഗ്രസ്സും ഇന്ദിരയും വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹരജി നൽകി. ജൂൺ 24ന് ഹരജിയിൽ വിധി വന്നു. ജസ്റ്റിസ് വിആർ കൃഷ്ണയ്യരുടേതായിരുന്നു വിധി കേസ് ശരിവെക്കുന്നു പക്ഷെ ഇന്ദിരാഗാന്ധിക്ക് പ്രധാനമന്ത്രിയായി തുടരാം പർലിമെന്റിനെ അഭിസംബോധന ചെയ്യാനോ പാർലിമെന്റ് നടപടികളിൽ ഭാഗമാകാനോ പാടില്ല എതായിരുന്നു കൃഷ്ണയ്യർ പ്രഖ്യാപിച്ച ആ ചരിത്ര വിധി.
വിധിയും പ്രതിഷേധങ്ങളും ആളിപ്പടർന്നതോടെ ഭരണഘടനയുടെ 352ആം അനുച്ഛേദത്തിലെ ഒന്നാം വകുപ്പ് പ്രകാരമുള്ള അധികാരം ഉപയോഗപ്പെടുത്തി ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ നടപ്പിലാക്കി. അന്നത്തെ രാഷ്ട്പപതിയായിരുന്ന ഫക്രുദ്ദീൻ അലി അഹമ്മദ് അടിയന്തിരാവസ്ഥാ ഫയൽ ഒപ്പുവച്ചതോടെ 1975 ജൂൺ 24 അർദ്ധരാത്രി മുതൽ അടിയന്തിരാവസ്ഥ നിലവിൽവന്നു.
പത്രമാധ്യമങ്ങളും കോടതികളും വരെ അടിയന്തിരാവസ്ഥയിൽ അടച്ചിടപ്പെട്ടു. ജയിലിടക്കപ്പെട്ട സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ മാധ്യപ്രവർത്തകൻ കുൽദീപ് നയ്യാർ തന്റെ ആത്മകഥയിൽ അടിയന്തിരാവസ്ഥയുടെ കറുത്ത അധ്യായത്തെ വരച്ചിടുന്നുണ്ട്. ഇന്ദിരയുടെ സുഹൃത്തായിട്ടുപോലും നയ്യാർ ജയിലിലടക്കപ്പെടുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here