ഇപ്പോള്‍ കോമഡിയുടെ രാജ്‍ഞിയായതുപോലെയുണ്ട്-മമ്താ മോഹന്‍ദാസ്

ട്രോള്‍ എവിടെയും സെറ്റാവും. കളിയാക്കണമെങ്കിലും പരിഹസിക്കണമെങ്കിലും അഭിനന്ദിക്കണമെങ്കിലുമെല്ലാം ട്രോള്‍ മതി ഇപ്പോള്‍ എല്ലാവര്‍ക്കും. അങ്ങനെയുള്ള ഒരു ട്രോളാണ് ഇവിടെയും വിഷയം. കോമഡിയില്‍ ദീലീപിനോട് കട്ടയ്ക്ക് പിടിച്ചുനില്‍ക്കണമെങ്കില്‍ നായിക മമ്ത മോഹന്‍ ദാസ് ആയിരിക്കണം എന്ന ട്രോളാണ് ഇപ്പോള്‍ ഇവിടുത്തെ വാര്‍ത്ത.ട്രോള്‍ കണ്ട മമ്ത ഇത് സ്വന്തം ഫെയ്സ് ബുക്കില്‍ ഷെയര്‍ ചെയ്യുകയും മമ്ത ഇപ്പോള്‍ കോമഡിയുടെ രാജ്‍ഞിയായതുപോലെയുണ്ട് എന്നാണ് കമന്റ് ചെയ്തിതിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More