Advertisement

ലോകത്തെ എക്കാലത്തെയും മികച്ച ടീമിൽ സച്ചിനില്ല, ഇന്ത്യയിൽനിന്ന് ഒരാൾ മാത്രം

June 29, 2016
Google News 0 minutes Read

ലോകത്തെ ഏറ്റവും മികച്ച 11 ക്രിക്കറ്റ് താരങ്ങളിൽ സച്ചിനുണ്ടാകും എന്നതിൽ ആർക്കും സംശയമില്ല. എന്നാൽ ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം കുമാർ സംഗക്കാരയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് ടീമിൽ സച്ചിനില്ല. ഇന്ത്യയുടെ വൻമതിൽ രാഹുൽ ദ്രാവിഡ് മാത്രമാണ് ഇന്ത്യയിൽനിന്ന് ആ 11 ൽ ഇടം നേടിയത്.

നാല് ഓസ്‌ട്രേലിയൻ താരങ്ങളും മൂന്ന് ശ്രീലങ്കൻ താരങ്ങളും വെസ്റ്റിൻഡീസ്, പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളിൽനിന്ന് ഓരോ താരങ്ങൾ വീതവും സംഗക്കാരയുടെ ടീമിൽ ഇടം നേടിയിട്ടുണ്ട്.

മുൻ ശ്രീലങ്കൻ താരം അരവിന്ദ് ഡിസിൽവയാണ് ക്യാപ്റ്റൻ. രാഹുൽ ദ്രാവിഡും മാത്യു ഹെയ്ഡനും ഓപ്പണിങ് ജോഡികൾ. ആദം ഗിൽക്രിസ്റ്റ് വിക്കറ്റ് കീപ്പർ. ബാറ്റ്‌സ്മാൻമാരായ റിക്കി പോണ്ടിംഗ്, ബ്രയാൻ ലാറ, ജാക്വിസ് കാലിസ് എന്നിവരും സ്പിന്നർമാരായ ഷെയിൻ വോണും മുത്തയ്യ മുരളീധരനും പേസ് ബൗളർമാരായ വസീം അക്രവും ചാമിന്ദ വാസും ടീമിലെ മറ്റ് അംഗങ്ങൾ.

ലോഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടാണ് സംഗക്കാരയുടെ എക്കാലത്തേയും മികച്ച ടീമിനെ പ്രഖ്യാപിച്ചത്. സച്ചിന് പുറമെ, വീരേന്ദ്ര സെവാഗ്, മെക്രാത്ത്, ആബ്രോസ്, ധോണി, ഡിവില്ലേഴ്‌സ്, കോഹ്ലി തുടങ്ങിയ താരങ്ങൾ സംഗ ടീമിൽ ഇടം പിടിക്കാത്തത് കൗതുകമായി.

ടീം സംഗക്കാര

മാത്യു ഹെയ്ഡൻ
രാഹുൽ ദ്രാവിജ്
ബ്രയാൻ ലാറ
റിക്കി പോണ്ടിംഗ്
അരവിന്ദ ഡിസിൽവ
ജാക്വിസ് കാല്ലീസ്
ആദം ഗിൽക്രിസ്റ്റ്
ഷെയിൻ വോൺ
മുത്തയ്യ മുരളീധരൻ
വസീം അക്രം
ചാമിന്ദ വാസ്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here