ലോക്കോ പൈലറ്റില്ലാതെ രാജധാനി ഓടി, 15 കിലോമീറ്റര്‍!!
മഡ്ഗാവില്‍ നിന്ന് നിസ്സാമുദ്ദീനിലേക്കുള്ള യാത്രാ മധ്യേ രാജധാനി എക്സ്പ്രസ് ലോക്കോ പൈലറ്റ് ഇല്ലാതെ ഓടിയത് 15കിലോമീറ്റര്‍!! തിങ്കളാഴ്ച വൈകിട്ട് മഹാരാഷ്ട്രയിലെ രത്നഗിരിയ്ക്കടുത്ത് വച്ചാണ് സംഭവം. ബ്രേയ്ക്ക് തകരാറിലായതിനെ തുടര്‍ന്ന്ട്രെയിന്‍ നിന്നുപോയിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ അറ്റകുറ്റപണി നടത്തികൊണ്ടിരിക്കുമ്പോള്‍ വണ്ടി സാവധാനം മുന്നോട്ട് നീങ്ങുകയായിരുന്നു. ഈ സമയം ലോക്കോ പൈലറ്റ് ഗാര്‍ഡിന്റെ മുറിയിലായിരുന്നു.
ഇറക്കമായിതിനാല്‍ വണ്ടി താഴേക്ക് ഉരുളുകയായിരുന്നു. 15 കിലോമീറ്റര്‍ ഓടിയശേഷം കയറ്റം എത്തിയപ്പോള്‍ വണ്ടി നില്‍ക്കുകയായിരുന്നു. ഈ സമയം വണ്ടിയുടെ വേഗതകുറയുകയും അപ്പോള്‍ ലോക്കോപൈലറ്റ് പുറത്തേയ്ക്ക് ചാടി എന്‍ജിന്‍ മുറിയില്‍ കയറിയാണ് ട്രെയിനിന്റെ നിയന്ത്രണം ഏറ്റെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here