യാത്രയ്ക്കിടെ ബ്രേയ്ക്ക് എടുക്കാം ‘ടേക്ക് എ ബ്രേയ്ക്ക്’ ല്‍

യാത്രയ്ക്കിടെ വിശ്രമിക്കാന്‍ സംസ്ഥാനത്ത് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ 43 വിശ്രമ കേന്ദ്രങ്ങള്‍ വരുന്നു. നിലവില്‍ ഇത്തരം 11കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
കോഫി ഷോപ്പ്, എടിഎം കൗണ്ടര്‍, കക്കൂസ്, കുളിമുറി എന്നിവയാണ് ഇവിടെ ഉണ്ടാകുക. ടേയ്ക്ക് എ ബ്രേയ്ക്ക് എന്നാണ് കേന്ദ്രങ്ങളുടെ പേര്. വിനോദ സഞ്ചാര വകുപ്പ്, പൊതുമേഖലാ സ്ഥാപനമായ ആശ്വാസ് ലിമിറ്റഡ് എന്നിവയുടെ നേതൃത്വത്തിലാണ് കേന്ദ്രങ്ങള്‍ ഒരുങ്ങുന്നത്. എന്നാല്‍ ഇതിന്റെ അതത് ജില്ലകളിലെ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനാണ് നടത്തിപ്പ് ചുമതല.
ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമായ കേന്ദ്രങ്ങള്‍
- തലപ്പാടി (കാസ്രകോട്)
- പയ്യാവൂര്‍ ശിവക്ഷേത്രത്തിന് സമീപം (കണ്ണൂര്‍)
- മലപ്പുറം നഗരസഭയ്ക്ക് സമീപം
- കോട്ടക്കുന്ന്
- ബോട്ട് ജെട്ടി (എറണാകുളം )
- പെരുമ്പാവൂര്‍
- മൂന്നാര്‍(ഡിടിപിസിയ്ക്ക് സമീപം)
- ഹരിപ്പാട് (കെ.എസ് ആര്‍ടിസി സ്റ്റാന്റിന് സമീപം)
- ചേര്‍ത്തല( റെയില്‍വേ സ്റ്റേഷന് എതിര്‍വശം)
- കുളക്കട (കൊട്ടാരക്കര)
- ശംഖുമുഖം ( തിരുവനന്തപുരം)
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here