Advertisement

എല്ലാം ശരിയായിത്തുടങ്ങി!!

July 4, 2016
Google News 0 minutes Read

സർക്കാരിനെയും നിയമവ്യവസ്ഥകളെയും വെല്ലുവിളിച്ച് നികുതിവെട്ടിപ്പ് നടത്തിവന്ന അമൃതാനന്ദമയി ആശ്രമം ശക്തമായ സമ്മർദ്ദഫലമായി കഴിഞ്ഞ ദിവസം സർക്കാരിൽ അടച്ചത് ഒരു കോടി രൂപ.2004 മുതലുള്ള നികുതി കുടിശ്ശിഖയാണ് കൊല്ലം ക്ലാപ്പന പഞ്ചായത്തിൽ ഒടുക്കിയത്.മഠത്തിന്റെ അനധികൃത നിർമ്മാണങ്ങൾക്കും നികുതിവെട്ടിപ്പിനുമെതിരെ പൊതുപ്രവർത്തകനായ വിജേഷ് നടത്തിയ നിയമപോരാട്ടങ്ങൾക്കും ഇതോടെ ഫലമായി.

ക്ലാപ്പന പഞ്ചായത്തിൽ മഠം നടത്തിവരുന്ന അനധികൃത നിർമ്മാണങ്ങൾ പലതവണ വിവാദമായിട്ടുള്ളതാണ്.2011ലാണ് ഇതു സംബന്ധിച്ച് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്.നിയമനടപടികളെത്തുടർന്ന് 2012ൽ 17 ലക്ഷം രൂപ നികുതിയടച്ച് കേസ് ഒത്തുതീർപ്പാക്കാൻ മഠം ശ്രമിച്ചു.എന്നാൽ,ഹർജിക്കാരുടെ വാദം മുഖവിലക്കെടുത്ത് കോടതി അന്വേഷണത്തിന് ഉത്തരവിടുകയും കണക്കിൽ പെടാത്ത 64 ബിൽഡിംഗുകൾ കൂടി കണ്ടെത്തുകയും ചെയ്തിരുന്നു.

അമൃതമഠത്തിലെ അനധികൃത നിർമ്മാണങ്ങൾ പരിശോധിക്കാൻ അന്വേഷണ കമ്മീഷനെ നിയമിക്കണമെന്നത് സംബന്ധിച്ച ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് അമൃതമഠം നികുതി കുടിശ്ശിഖ അടച്ച് തലയൂരിയിരിക്കുന്നത്.എഞ്ചിനീയറിംഗ് കോളേജ്, ഏഴു ബോയ്സ് ഹോസ്ററല്‍ കെട്ടിടങ്ങള്‍, അഞ്ചു വര്‍ക്ക്ഷോപ്പ് കെട്ടിടങ്ങള്‍, നാല് ഗേള്‍സ് ഹോസ്ററലുകള്‍ ,ഒരു സബ്സ്റ്റേഷന്‍, രണ്ടു മെസ്സ്, തൊഴിലാളികള്‍ക്ക് താമസിക്കാന്‍ നിരവധി കെട്ടിടങ്ങള്‍, എട്ട് ഗോഡൌണുകള്‍, രണ്ടു പവര്‍ ഹൌസ് ബില്‍ഡിംഗ്, ഒരു ടെക്നോളജി ബിസിനസ്സ് ഇന്ക്യുബെറ്റര്‍ ബില്‍ഡിംഗ് എന്നിങ്ങനെ അമ്പതോളം കെട്ടിടങ്ങളാണ് ക്ലാപ്പന പഞ്ചായത്തില്‍ അമൃതമഠം അനധികൃതമായി കെട്ടിയുയര്‍ത്തിയിരിക്കുന്നത്. സത്യസന്ധമായ നികുതി നിര്‍വ്വഹണം ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. ഒടുവില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന സ്ഥിതിയിലാണ് മഠം ഇക്കാര്യത്തില്‍ സര്‍ക്കാരിനു മുന്നില്‍ കീഴടങ്ങാന്‍ തീരുമാനിച്ചത്. അന്വേഷണ കമ്മീഷനെ വെച്ചാല്‍ നിയമലംഘനത്തിന്റെ ഒരു വന്‍ശൃംഖല തന്നെ ഇവിടെ കണ്ടെത്താനാകുമെന്നാണ് ഹര്‍ജിക്കാരന്‍ പറയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here