വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാക്കള്‍ പോലീസ് പിടിയില്‍
July 4, 2016
0 minutes Read

കൊച്ചിയില്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാക്കള്‍ പോലീസ് പിടിയിലായി. വടുതല സ്വദേശി കണ്ണന്, കൊല്ലം സ്വദേശികളായ യദുകൃഷ്ണന്, അജേഷ്, പാലക്കാട് സ്വദേശി വിഷ്ണു, ജെയ്സണ്‍, സായി ശങ്കര്‍, അരുണ്‍ രാജ്, അമല്‍ ബാബു എന്നിവരാണ് പിടിയിലായത്.
കൊച്ചി നഗരത്തിലെ തന്ന പ്രശസ്ത മാളില്‍ ജോലി ചെയ്യുന്നവരാണ് പിടിയിലായവര്‍. പവര്‍ഹൗസിനു സമീപം ഇവര്‍ താമസിച്ചിരുന്ന വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗം നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പരിശോധനയക്കെത്തിയ പോലീസ് മുറ്റത്ത് കഞ്ചാവ് ചെടി കണ്ടെത്തുകയായിരുന്നു. വീടിനുള്ളില്‍ കഞ്ചാവും കഞ്ചാവ് വലിക്കുന്നതിനുള്ള ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement