കലക്ട്രേറ്റ് സ്‌ഫോടനത്തിനു പിന്നിൽ തീവ്രവാദികൾ

കൊല്ലം കലക്ട്രേറ്റിലുണ്ടായ സ്‌ഫോടനത്തിനു പിന്നിൽ മതതീവ്രവാദസംഘടനയെന്ന് അന്വേഷണസംഘം.കേരളത്തിനു പുറത്തുനിന്നുള്ള സംഘടനയുടെ ലക്ഷ്യം അതിന്റെ പ്രവർത്തനങ്ങൾ കേരളത്തിലേക്ക് വ്യാപിപ്പിക്കുക എന്നതാണെന്നും പോലീസ് അറിയിച്ചു.എന്നാൽ,കേസിനെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന ആശങ്കയിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പോലീസ് തയ്യാറായില്ല.
ജൂണിലാണ് കലക്ടറുടെ ഓഫീസിനു 50 മീറ്റർ അകലെ മുൻസിഫ് കോടതിക്ക് മുന്നിൽ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചത്.സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.കേരളത്തിൽ നിന്നുള്ള സംഘടനയെന്നായിരുന്നു ആദ്യ നിഗമനം.എന്നാൽ സ്‌ഫോടനം നടത്തിയ രീതി വിശദമായി പഠിച്ചതിൽ നിന്നാണ് ഇതിനു പിന്നിൽ കേരളത്തിനു പുറത്തുള്ള സംഘടനാണെന്ന് സൂചന ലഭിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here