ഡിഗ്രി സീറ്റിന് കോഴ. എസ്.എന്‍ കോളേജ് പ്രിന്‍സിപ്പല്‍ കോഴ വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം ചെമ്പഴന്തി എസ് എന്‍ കോളേജില്‍ ഡിഗ്രി സീറ്റിനായി കോഴ വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത്. കോളേജിലെ ബികോം സീറ്റിന് ഒന്നേകാല്‍ ലക്ഷം രൂപ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മീഡിയ വണ്‍ ചാനലാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. പ്ലസ് ടുവിന് 80 ശതമാനം മാര്‍ക്കുള്ള കുട്ടിയില്‍ നിന്നാണ് ഇത്രയും രൂപ ആവശ്യപ്പെട്ടത്. പ്രിന്‍സിപ്പലാണ് തുക ആവശ്യപ്പെടുന്നത്. വെള്ളാപ്പള്ളി നടേശനാണ് കോളേജിന്റെ മാനേജര്‍. യൂണിയന്‍ ഓഫീസിലാണ് സീറ്റുകച്ചവടം നടക്കുന്നത്. സംഭവത്തില്‍ പരാതി ലഭിച്ചാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചിട്ടുണ്ട്.
എയിഡഡ് കോളേജായിട്ടും പണം വാങ്ങുന്നത് എന്തിനെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് കോളേജില്‍ പുതിയ കെട്ടിടങ്ങള്‍ പണിയാന്‍ പണം ആവശ്യമുണ്ടെന്നാണ് പ്രിന്‍സിപ്പല്‍ നല്‍കുന്ന മറുപടി.
കോഴവാങ്ങിയതിന് ചെമ്പഴന്തി കോളേജിനെതിരെ നടപടിയെടുക്കുമെന്ന് സര്‍വകലാശാലയും അറിയിച്ചു. കോഴവാങ്ങുന്നത് കുറ്റകരമാണ് പരാതി ലഭിച്ചാല്‍ സര്‍വകലാശാല ഉപസമിതിയെകൊണ്ട് അന്വേഷിക്കുമെന്ന് പ്രോ വൈസ് ചാന്‍സിലര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കടപ്പാട്: മീഡിയ വണ്‍
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here