അയ്യേ നാണമില്ലേ ഇങ്ങനെ കോപ്പിയടിക്കാൻ!!

പലതരം കോപ്പിയടികളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ കേട്ടവയിൽ നിന്നൊക്കെ വ്യത്യസ്തമാണ് ഏറ്റവും പുതിയ കോപ്പിയടി വിവാദം. ഇവിടെ കോപ്പിയടി നടന്നത് രണ്ട് സംസ്ഥാനങ്ങൾ തമ്മിലാണ്. തെലങ്കാനയും ആന്ധ്രാപ്രദേശുമാണ് ഈ കോപ്പിയടിയിലെ താരങ്ങൾ.
നിക്ഷേപങ്ങൾ ക്ഷണിച്ച് തങ്ങൾ നല്കിയ അപേക്ഷ ഫോമും രൂപരേഖയും അനുവാദം കൂടാതെ ആന്ധ്രാപ്രദേശ് ഉപയോഗിച്ചു എന്നാണ് തെലങ്കാനയുടെ പരാതി.ഹൈദരാബാദ് സൈബർ ക്രൈം ഡിവിഷനിൽ പരാതിയും നല്കിക്കഴിഞ്ഞു.
വ്യവസായങ്ങൾ വളർത്തുന്നതിനായി എന്തൊക്കെ ചെയ്യാം എന്നതിന് ഒരു ചോദ്യാവലി ഇൻഡസ്ട്രിയൽ പോളിസി ആന്റ് പ്രമോഷൻ വകുപ്പ് ഇരുസംസ്ഥാനങ്ങൾക്കും നല്കിയിരുന്നു.ജൂൺ 30ന് തെലങ്കാന മറുപടി സമർപ്പിച്ചു. അന്ന് ആന്ധ്രാപ്രദേശ് ഇത് നല്കിയിരുന്നില്ല. കാലാവധി നീട്ടി നൽകിയതോടെ തങ്ങളുടെ പകർപ്പ് മോഷ്ടിച്ച് നൽകുകയാണ് ആന്ധ്രാപ്രദേശ് ചെയ്തതെന്നാണ് തെലങ്കാന പറയുന്നത്.അത് തെളിയിക്കുന്ന രേഖകളും പരാതിക്കൊപ്പം സമർപ്പിച്ചു. മറ്റൊന്നുമല്ല,രണ്ടു ഫോമിലുമുള്ള ഒരേ അക്ഷരത്തെറ്റുകൾ തന്നെ!!
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here