പാഞ്ചാലി ഒരു മിത്ത് അല്ല!!

മഹാഭാരതത്തിലെ പാഞ്ചാലി നമുക്കെന്നും ഒരു അത്ഭുതമാണ്. അഞ്ച് പുരുഷന്മാർക്ക് ഒരേ സമയം ഭാര്യയായിരുന്നവൾ. അർജുനനെ പ്രണയിച്ചെങ്കിലും അമ്മായിയമ്മയുടെ വാക് പിശകിനാൽ പഞ്ചപാണ്ഡവർക്കും പത്‌നിയാകേണ്ടിവന്നവൾ.ഇതൊക്കെ നടക്കുക പുരാണേതിഹാസങ്ങളിൽ മാത്രം എന്ന് പറഞ്ഞ്തള്ളാൻ വരട്ടെ. ഡെറാഡൂൺ സ്വദേശിയായ രാജോ വർമ്മയുടെ കഥ കേട്ടാൽ പിന്നെ നിങ്ങളങ്ങനെ പറയില്ല.
ഹിമാലയത്തിന്റെ താഴ് വരയിലാണ് രജോയുടെ ഗ്രാമം.ഇവിടെ ഒന്നിലധികം ഭർത്താക്കന്മാരുള്ളത് അത്ര വലിയ കാര്യമൊന്നുമല്ല.ഇവിടുത്തെ ആചാരമാണ് പെൺകുട്ടി ഒന്നിലധികം ഭർത്താക്കന്മാരെ വരിക്കുക എന്നത്.അങ്ങനെ രജോയ്ക്കും കിട്ടി അഞ്ച് ഭർത്താക്കന്മാരെ. സഹദരന്മാരെയാണ് ഇവൾ വിവാഹം ചെയ്തത്.ആദ്യം വിവാഹം ചെയ്തത് മൂത്ത സഹോദരൻ ഗുഡ്ഡുവിനെയാണ്.പിന്നീട് ആചാരവിധി പ്രകാരം മറ്റ് നാല് പേരുടെയും ഭാര്യയായി. ആദ്യം തനിക്ക് എതിർപ്പായിരുന്നെങ്കിലും ഇപ്പോൾ എല്ലാവരോടും ഒരേപോലെ ഇഷ്ടമാണെന്ന് രജോ പറയുന്നു.
ഇവർക്ക് ഒരു കുട്ടിയുമുണ്ട്.എന്നാൽ,ഏതു ഭർത്താവിൽ നിന്നുള്ള കുട്ടിയാണെന്ന് രജോയ്ക്കും അറിയില്ല. രജോയുടെ അമ്മയ്ക്കും മൂന്നു ഭർത്താക്കന്മാരുണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here