ബാജിറാവുവും മസ്താനിയും വീണ്ടുമെത്തുന്നു

സഞ്ജയ് ലീല ബൻസാലിയുടെ ബ്രഹ്മാണ്ഡ ചരിത്ര – പ്രണയ ചിത്രമാണ് ബാജിറാവു മസ്താനി. ചിത്രത്തിലെ നായിക നായകരായ ദീപികയും രൺവീർ കപൂറും വീണ്ടുമൊന്നിക്കുന്നു. ബൻസാലിക്കൊപ്പംതന്നെ. ബൻസാലിയുടെ
ഏറ്റവും പുതിയ ചിത്രം പത്മാവതിയിലും ഇവർതന്നെയാണ് ജോഡികൾ.
സംഗീത സംവിധായകൻ ശ്രേയസ് പുരാണിക് ആണ് വാർത്ത പുറത്തുവിട്ടത്. പത്മാവതിയിലെ സംഗീതം ഒരുക്കുന്നത് ശ്രേയസാണ്. ബാജിറാവു മസ്താനിയിലെ നായകനും നായികയും ഒരുമിച്ചെത്തുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷ ഏറെയാണ്.
രാം ലീല, ബാജിറാവു മസ്താനി എന്നീ ചിത്രങ്ങൾക്ക് ശേഷം ദീപിക ബൻസാലി റൺവീർ കൂട്ടുകെട്ടിൽ പിറക്കുന്ന മൂന്നാമത്തെ ചിത്രമാണ് പത്മാവതി. ഖിൽജി രാജവംശത്തിലെ അലാവുദ്ദീൻ ഖിൽജിയും ചിറ്റോർ രാജകുമാരി പത്മാവതിയും തമ്മിലുള്ള പ്രണയമാണ് ചിത്രം.
ബാജിറാവു മസ്താനിയുടെ തിരക്കഥാകൃത്ത് പ്രകാശ് കപാടിയ തന്നെയാണ് പത്മാവതിയ്ക്കും തിരക്കഥയൊരുക്കുന്നത്. സപ്തംബറിലാണ് ചിത്രീകരണം ആരംഭിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here