നിങ്ങളുടെ ഫോണിനോടും ‘വാട്‌സ് ആപ്പ്’ ബൈ പറയുമോ?

 

ജനപ്രിയ മെസേജിംഗ് ആപ് വാട്‌സ് ആപ് ഈ വർഷം അവസാനിക്കുന്നതോടെ ചില ഫോണുകളിൽ ലഭ്യമല്ലാതാവും. വിൻഡോസ്,ആൻഡ്രോയിഡ്,ഐഒഎസ് എന്നിവയുടെ പഴയ വേർഷനുകളിൽ പ്രവർത്തിക്കുന്ന ഫോണുകളെയാണ് വാട്‌സ് ആപ് കയ്യൊഴിയുക.

ഇതു സംബന്ധിച്ച സന്ദേശം സിംബിയാൻ-ബ്ലാക്ക്‌ബെറി ഉപയോക്താക്കൾക്ക് കിട്ടിത്തുടങ്ങിയിട്ടുണ്ട്.സിംബിയാൻ-നോക്കിയ-ബ്ലാക്ക്‌ബെറി ഫോണുകളിലെ സേവനം അവസാനിപ്പിക്കുകയാണെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും എന്ന് മുതലാവും ഇതെന്ന് പ്രഖ്യാപിച്ചിരുന്നില്ല.സോഫ്റ്റ് വെയർ അപ്‌ഡേഷൻ ചെയ്യാനെടുക്കുന്ന കാലതാമസവും വാട്‌സ് ആപിന്റെ പുതിയ ഫീച്ചറുകൾ ലഭ്യമാവാത്തതുമാണ് ഈ ഫോണുകൾക്ക് തിരിച്ചടിയായത്.

നിലവിൽ ആൻഡ്രോയിഡിന്റെ പഴയ പതിപ്പുകളായ 2.1ലു ം2.1ല ും വാട്‌സ് ആപ് പ്രവർത്തിക്കില്ല.വിൻഡോസ് 7.1,ഐഎസ്ഒ 6 പതിപ്പുകൾ ഉപയോഗിക്കുന്നവരും പുതിയ പതിപ്പുകളിലേക്ക് ഫോൺ അപ്‌ഗ്രേഡ് ചെയ്യേണ്ടി വരും.നോക്കിയ ആശ 200,201,210,302,306,305,308,310,311 നോക്കിയ 7110,7650,3600,3650,6600,6620,6630,5233, നോക്കിയ എൻ സീരീസ്,ഇസീരീസ്,സീ സീരീസ് ഫോണുകൾ എന്നിവയെല്ലാം വാട്‌സ് ആപ് കൈവിടുന്ന പട്ടികയിലുള്ളതാണ്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More