ഇത് നുമ്മക്ക് മാത്രേ ഉള്ളൂ…
പല രാജ്യങ്ങളിലും ലഭിക്കുന്ന പല സൗകര്യങ്ങളും ഇന്ത്യയിൽ ഇല്ലെന്ന് പറഞ്ഞു കേട്ടിട്ടില്ലേ എന്നാൽ ഇന്ത്യയുടെ മാത്രം 20 പ്രത്യേകതകൾ ഇതാ…
ഇത് മറ്റ് രാജ്യങ്ങളിൽ പ്രതീക്ഷിക്കേണ്ട
തിരക്കുള്ള റോഡിലൂടെ മുറിച്ചു കടക്കാം
തിരക്കുള്ള റോഡുകളിൽ സീബ്ര ലൈനിലൂടെ ക്രോസ് ചെയ്യുക ഇന്ത്യക്കാർക്ക് ഒട്ടും പ്രയാസകരമാകില്ല. കാരണം ഇന്ത്യക്കാർക്കിതെല്ലാം ഈസിയല്ലേ. നമ്മൾ ആരെങ്കിലും സിഗ്നലിനായി കാത്തു നിൽക്കാറുണ്ടോ എന്നാൽ മറ്റ് രാജ്യങ്ങളിൽ അങ്ങിനെയല്ലേ അല്ല.
ഏത് തെരുവിലും ക്രിക്കറ്റ് കളിക്കാം
ഏത് തെരുവിലും ക്രിക്കറ്റ് കളിക്കാൻ ഇന്ത്യയിലല്ലാതെ മറ്റെവിടയാണ് അനുവാദമുള്ളത്. ഗ്രാമ നഗര വ്യത്യാസമില്ലാതെ ഏത് റോഡിലും കാണാം ബാറ്റും ബോളുമായി ഒരു കൂട്ടം കുട്ടികളെ…
മൺകല്ലുകൾ സ്റ്റംബ് ആക്കിയും മടൽ ബാറ്റാക്കിയും റെബ്ബർ ബോൾ എറിയാതെ കടന്നുപോയ ബാല്യം ഉണ്ടാകുമോ
തലയാട്ടി ഉത്തരം പറയാൻ ഇന്ത്യക്കാർക്കുള്ള പാഠവം…!
എന്ത് ചോദിച്ചാലും തലയാട്ടിയും തിരിച്ചും ഉത്തരം പറയുക നമ്മൾ ഇന്ത്യക്കാർക്ക് ശരിക്കും ഒരു സുഖമുള്ള വിനോദമാണ്. എന്തെങ്കിലും വേണോ എന്നോ വേണ്ടേ എന്നോ എന്ത് ചോദിച്ചാലും നമുക്ക് മറുപടിയുണ്ട് തലകൊണ്ട്. എന്നാൽ ഇതൊന്നും വിദേശത്ത് നടക്കില്ല കെട്ടോ…
അച്ഛനമ്മമാരോടൊത്ത് സകുടുംബം ജീവിക്കാം
അച്ഛന്റെയും അമ്മയുടേയും കൂടെ സകുടുംബം സന്തോഷത്തോടെ ജീവിക്കുന്ന ഇന്ത്യക്കാർ ഇപ്പോൾ വിദേശീയർക്ക് പോലും മാതൃകയാണ്. മറ്റൊരിടത്തും ഉണ്ടാകില്ല ഇത്.
ഓരോ ബന്ധുവിനും ഓരോ പേര്
നമുക്ക് വെറും അങ്കിളും അന്റിയും മാത്രമല്ല, ചേട്ടനും ചേച്ചിയും ചെറിയച്ചനും വലിയച്ചനും വലിയമ്മയും ചെറിയമ്മയും ഒക്കെ ഉണ്ട്. എന്തിന് എത്ര വിദൂര ബന്ധമുള്ളവരെയും വിളിക്കാൻ നമുക്കൊരു പേരുണ്ടാകും. എന്നാൽ വിദേശീയർ ഇത് അങ്കിൾ, ആന്റി എന്ന് ഒതുക്കി കളയും.
ആരോടും ഒരു മടിയുമില്ലാതെ വില പേശാം
ഇന്ത്യക്കാർക്ക് എന്ത് കാര്യത്തിനും ആരോടും എപ്പോൾ വേണമെങ്കിലും വില പേശാൻ യാതൊരു മടിയുമില്ല. ഇതും നമ്മുടെ രാജ്യത്തേ കാണാനാകൂ,
എത്ര എരിവുള്ള ഭക്ഷണവും കഴിക്കാം
വിദേശ രാജ്യങ്ങളിൽ പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളിൽ ഭക്ഷണത്തിൽ എരിവ് ആലോചിക്കാനേ ആകില്ല. നമുക്കോ എരിവില്ലാതെ കഴിക്കാനുമാകില്ല. ഏത് രുചിയും എത്ര വേണമെങ്കിലും കഴിക്കുമല്ലേ നമ്മൾ.
വൈവിധ്യമാർന്ന ഭക്ഷണങ്ങൾ
എരിവും പുളിയും ഉപ്പും മധുരവും ആവോളം ചേർത്ത് എത്രയെത്ര വിഭവങ്ങളാണ് നമുക്കുള്ളത്. മറ്റാർക്കുണ്ട് ഇത്ര വൈവിധ്യമാർന്ന വിഭവങ്ങൾ.
കൈകൊണ്ട് കഴിക്കാം
കൈകൊണ്ടെടുത്ത് കഴിക്കുന്ന ആഹാര രീതി നമ്മുടെ സ്വന്തം. മറ്റൊരു രാജ്യവും പിന്തുടരാത്ത ഈ രീതിയിൽ ഭക്ഷണം കഴിക്കുന്നത് ആസ്വദിക്കണമെങ്കിൽ ഇന്ത്യയിൽതന്നെ ജനിക്കണം.
ഏത് ട്രാഫികും ഈസിയായി രക്ഷപ്പെടാം
നമ്മൾ ജനിച്ചതേ ട്രാഫിക് നിയന്ത്രിക്കാൻ കെൽപ്പുള്ളവരായല്ലേ എത്ര വലിയ ട്രാഫിക് ജാമിൽനിന്നും രക്ഷപ്പെടാൻ നമുക്ക് കഴിയുന്നതുപോലെ മറ്റാർക്കും സാധിക്കും.
അതിരുകളില്ലാത്ത ആഘോഷവും അവസാനിക്കാത്ത അവധികളും
ഒരു ഇന്ത്യക്കാർക്കേ അറിയൂ ഒരു അവധി ദിവസം വാരാന്ത്യത്തിൽ (ഞായർ) വരുന്നതിന്റെ വേദന. അതിരുകളില്ലാത്ത ആഘോഷങ്ങളുടെയും അവസാനിക്കാത്ത അവധി ദിവസങ്ങളുടേയും നാടാണ് ഇന്ത്യ. ഒരോ വർഷവും കലണ്ടർ ലഭിക്കുമ്പോൾ ചുവന്ന അടയാളങ്ങൾ തേടിപ്പോകാത്ത എത്ര പേരുണ്ട്.
വസ്ത്രങ്ങൾ വർഷങ്ങളോളം കാത്തുവെക്കാത്തവരാരുണ്ട്
പരസ്യങ്ങളിൽ മാത്രമല്ല ഇന്ത്യയിലെ അമ്മമാർ മക്കളുടെ വസ്ത്രങ്ങൾ കൊച്ചുമക്കൾക്കായി എടുത്തുവെക്കുന്നത്. ജീവിതത്തിലും അവർ അങ്ങിനെ തന്നയാണ്. നിങ്ങളുടെ വസ്ത്രങ്ങൾ നിങ്ങളുടെ അമ്മ എടുത്തു വെച്ചിട്ടില്ലേ എന്ന് ഒന്ന് അന്വേഷിച്ചു നോക്കൂ
മാളുകളിൽനിന്നിറങ്ങി വഴിയോര ചന്തകളിൽനിന്ന് പർച്ചേസ് ചെയ്യാം
വമ്പൻ മാളുകളിൽനിന്ന് കൈ നിറയേ സാധനങ്ങളുമായായയിരിക്കും ഇറങ്ങുന്നത് എന്നാലും മുമ്പിൽ കാണുന്ന തെരുവു കച്ചവടക്കാരിൽനിന്ന് എന്തെങ്കിലുമൊന്ന് വാങ്ങണം. അല്ലാതെ നമ്മുടെ ഷോപ്പിങ് പൂർണ്ണമാകില്ല.
അയൽക്കാരോട് ചോദിക്കാം പാലു മുതൽ കുഞ്ഞിന്റെ ഹോം വർക്കിനുള്ള സഹായം വരെ
അയൽക്കാരുമായും എപ്പോഴും അടുപ്പം സൂക്ഷിക്കുന്നവരാണ് നമ്മൾ ഇന്ത്യൻസ്. ആ അടുപ്പംകൊണ്ടുതന്നെ എന്തുമങ്ങ് പോയി ചോദിക്കുമെന്ന് മാത്രം. അത് പാൽ മുതൽ കുഞ്ഞിന് ചെയ്യാനുള്ള ഹോംവർക്കിന് സഹായം വരെയുമാകാം
ഏത് സുഹൃത്തിന്റെയും വീട്ടിൽ ഒരു മുന്നറിയിപ്പുമില്ലാതെ കയറി ചെല്ലാം
ഏത് സുഹൃത്തിന്റെയും ബന്ധുവിന്റെയും എന്തിന് ഒരു പരിചയമില്ലാത്തവരുടെ വീട്ടിൽപോലും മുന്നറിയിപ്പോ അനുവാദമോ കൂടാതെ കയറി ചെല്ലാൻ ഇന്ത്യയിലല്ലാതെ മറ്റെവിടെ സാധിക്കാനാണ്.
അർഥമുള്ള പേരുകൾ
ഇന്ത്യയിലെ ഒട്ടു മിക്ക വ്യക്തി നാമങ്ങളും അർഥവത്താണ് .ഒരോ പേരിന് പുറകിലും ഒരായിരം കഥകൾതന്നെയുണ്ടാകും എന്നതാണ് പലപ്പോഴും അത്ഭുതം
തെരുവു സവാരി
ഏത് തെരുവിലൂടെയും നടക്കാം. ആരും ചോദിക്കില്ല. അവർക്ക് നടക്കാൻ ഒരു കാരണവും വേണമെന്നില്ല. കൂട്ടുകാർക്കൊപ്പമോ തനിച്ചോ കറങ്ങിയടിക്കാം….
സ്ഥലപരിധിയെ കുറിച്ച് ബോധവാൻമാരല്ല
ഏത് തിരക്കുള്ള ബസ്സിലും ട്രെയിനിലും എന്തിന് ഓട്ടോയിൽപോലും ഒരാൾക്കുകൂടി സ്ഥലമുണ്ടല്ലോ എന്ന് പറയാനും അത് ഉപയോഗിക്കാനും നമ്മൾ മടിക്കാറില്ലല്ലോ
മിസ്ഡ് കോൾ
മിസ്ഡ് കോൾ സംസ്കാരം ഇന്ത്യിയൽ മാത്രമേ കാണാനാകൂ…എന്ത് സന്ദേശമയക്കാനും മിസ്ഡ് കോൾ ഉപയോഗിക്കുക, ചിലപ്പോൾ രക്ഷാകർത്താക്കളോട് നമ്മൾ സുരക്ഷിതരാണെന്ന് അറിയിക്കാൻ മറ്റ് ചിലപ്പോൾ കൂട്ടുകാരെയോ കാമുകനെയോ കാമുകിയേയോ ഓൺലൈനിൽ ലഭിക്കാൻ എല്ലാം നമ്മൾ ഉപയോഗിക്കുന്ന സങ്കേതമാണ് മിസ്ഡ് കാൾ
സെക്സ് ഇഷ്ടപ്പെടുന്നു പക്ഷേ മിണ്ടരുത്
എല്ലാവരും സെക്സ് ഇഷ്ടപ്പെടുന്നു എന്നാൽ പൊതു സ്ഥലങ്ങളിൽ ആ വാക്കൊന്ന് പറഞ്ഞുപോയാൽ അതിരൂക്ഷമായിരിക്കും പ്രതികരണം.
Courtesy – Indiatimes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here