Advertisement

‘പ്രിസ്മ’യെ വെറുതെ ഫോട്ടോയിൽ ഒതുക്കേണ്ട!!

July 17, 2016
1 minute Read

 

പ്രിസ്മ പടങ്ങൾ കൊണ്ട് സോഷ്യൽ മീഡിയ സൈറ്റുകൾ നിറയുകയാണ്. സാധാരണ ഫോട്ടോ പ്രിസ്മയിലിട്ട് പുറത്തെടുക്കുമ്പോഴേക്കും കിടുക്കൻ ലുക്ക് ആവും എന്നതു തന്നെ കാരണം. സ്വന്തം ഫോട്ടോ മോഡേൺ ആർട്ട് ചിത്രങ്ങളാക്കി മാറ്റാൻ പത്തുലക്ഷത്തിലധികം പേർ ഇതിനോടകം ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തുകഴിഞ്ഞു.

ആപ്പിളിന്റെ ഐഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേ നിലവിൽ പ്രിസ്മ പ്രവർത്തിക്കൂ. ആപഌക്കേഷൻ വൻ ഹിറ്റ് ഇആയതോടെ വിഡിയോ ദൃശ്യങ്ങളെ അനിമേഷൻ രൂപത്തിലാക്കാനുള്ള പദ്ധതിയും അന്തിമഘട്ടത്തിലാണത്രെ.ഉടൻ ഈ ആപ് പുറത്തിറക്കുമെന്നാണ് പ്രിസ്മയുടെ അണിയറ ശിൽപികളുടെ ഉറപ്പ്.

ഇൻസ്റ്റഗ്രാമിലും മറ്റ് ഫോട്ടോ എഡിറ്റിംഗ് ആപ്ലിക്കേഷനുകളിലും ചെയ്യുമ്പോലെ ഫോട്ടോയ്ക്ക് മുകളിൽ ഫിൽട്ടറിടുകയല്ല പ്രിസ്മയുടെ രീതി. കൊടുക്കുന്ന ഫോട്ടോ കൃത്യമായി പഠിച്ച് പുതിയതൊന്ന് വരയ്ക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും ന്യൂറൽ നെറ്റ്വർക്കും ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്.ചിത്രകലയിലെ വിവിധ സങ്കേതങ്ങളെ ഓർമ്മിപ്പിക്കുന്ന 33 ഫിൽട്ടറുകളാണ് ഇപ്പോൾ പ്രിസ്മയിലുള്ളത്.

സെക്കൻഡുകൾക്കുള്ളിൽ ഫോട്ടോയെ പെയിന്റിങ്ങാക്കി മാറ്റുന്ന പ്രിസ്മ വെറുതെയങ്ങ് സ്വീകാര്യത പിടിച്ചുപറ്റിയതല്ലെന്ന് ചുരുക്കം. ആപ്പിൾ ഫോണിൽ മാത്രം ലഭ്യമാവുന്ന പ്രിസ്മ ആൻഡ്രോയ്ഡിലേക്കും ഉടനെത്തുമെന്ന പ്രതീക്ഷയിലാണ് ആൻഡ്രോയിഡ് ഉപഭോക്താക്കൾ.അപ്പോഴേക്കും ആപ്പിൾ ഒരു പടി കൂടി കടന്ന് പ്രിസ്മ വീഡിയോയിലേക്ക് എത്താനാണ് സാധ്യത.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top