നഗ്ന പ്രതിഷേധവുമായി സ്ത്രീകൾ

അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെതിരെ സ്ത്രീകളുടെ നഗ്ന പ്രതിഷേധം. നൂറിലേറെ സ്ത്രീകളാണ് ക്ലെവ്‌ലാൻഡിലെത്തിയ ട്രംപിനെ പൂർണ നഗ്‌നരായി സ്വീകരിച്ചത്. ട്രംപ് പ്രസിഡന്റാകാൻ അർഹനല്ലെന്ന മുദ്രാവാക്യമുയർത്തിയാണ് ഇൻസ്റ്റലേഷൻ സംഘടിപ്പിച്ചത്.
നൂറ്റിമുപ്പതോളം സ്ത്രീകളാണ് നഗ്ന പ്രതിഷേധത്തിൽ പങ്കെടുത്തത്. പൂർണ നഗ്നരായി കയ്യിൽ കണ്ണാടിയുമേന്തിയാണ് ഇവർ റിപ്പബ്ലിക്കൻ ക്യാംപിന് സമീപത്ത് ഒത്തുകൂടിയത്. ഫോട്ടോഗ്രാഫറായ സ്‌പെൻസർ ട്യൂണികിന്റെ ആഹ്വാനപ്രകാരമാണ് വ്യത്യസ്ത പ്രതിഷേധം അരങ്ങേറിയത്.
എനിക്ക് രണ്ട് പെൺമക്കളും ഭാര്യയുമുണ്ട്. സ്ത്രീവിരുദ്ധതയും ന്യൂനപക്ഷങ്ങൾക്കെതി രായ വിദ്വേഷ പ്രചാരണവും റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നും ഉണ്ടാകുന്നത് വിശ്വസിക്കാനാവുന്നില്ല. ട്രംപിന്റെ ഈ വിഡ്ഢിത്തം നിറഞ്ഞ ചിന്താഗതിയെ എതിർക്കാനാണ് ഈ ഇൻസ്റ്റലേഷൻ സംഘടിപ്പിച്ചത് – സ്‌പെൻസർ ട്യുണിക്
ഇൻസ്റ്റലേഷന്റെ ചിത്രങ്ങൾ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന നവംബർ എട്ടിന് മുന്നോടിയായി പുറത്തുവിടുമെന്ന് ട്രൂണിക് പറഞ്ഞു. സ്വകാര്യ സ്ഥലത്താണ് ചടങ്ങ് സംഘടിപ്പിച്ചത് എന്നതുകൊണ്ട് പൊതുസ്ഥലത്തെ നഗ്‌നതാ പ്രദർശനത്തിന് കേസെടുക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 18കാരിയായ മോണിങ് റോബിൻസൺ പ്രതിഷേധത്തിന് എത്തിയത് അമ്മയോടൊപ്പമാണ്.
സ്ത്രീകൾ എങ്ങനെയായിരിക്കണമെന്ന റിപ്പബ്ലിക്കൻസിന്റെ നിർവജനത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാനാണ് ഞാനും അമ്മയും ഇൻസ്റ്റലേഷനിൽ പങ്കെടുത്തത് സ്ത്രീകളുടെ അവകാശം ഹനിക്കാൻ അനുവദിക്കില്ല – മോർണിങ് റോബിൻസൺ
ട്രംപിനെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നതി നായി റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷൻ നടക്കാനിരിക്കെയാണ് സംഭവം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here